പുതിയ വൈദ്യുതി കണക്ഷന്‍ ഇനി ഗ്രീന്‍ ചാനലിലൂടെ
Jan 12, 2019, 11:25 IST
തിരുവനന്തപുരം: (www.kasargodvartha.com 12.01.2019) കാലതാമസം കൂടാതെ എച്ച്.ടി/ഇ എച്ച് ടി ഉപഭോക്താക്കള്‍ക്ക് പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഗ്രീന്‍ ചാനല്‍ സംവിധാനം ആരംഭിച്ചു.
സംവിധാനത്തിന്റെ ഉദ്ഘാടനം വൈദ്യുതിമന്ത്രി എം.എം.മണി നിര്‍വഹിച്ചു. ഉപഭോക്തൃ സംഘടനകളെയും വന്‍കിട ഉപഭോക്താക്കളെയും പങ്കെടുപ്പിച്ചു വൈദ്യുതിഭവനില്‍ നടത്തിയ കസ്റ്റമര്‍ കോണ്‍ക്ലേവിലായിരുന്നു ഉദ്ഘാടനം.
ഘട്ടംഘട്ടമായി ഈ സംവിധാനം എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ലഭ്യമാകുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റിലെ ഗ്രീന്‍ ചാനല്‍ ഫോര്‍ എച്ച്.ടി/ ഇ.എച്ച്.ടി കണ്‍സ്യൂമേഴ്‌സ് എന്ന ഏകജാലക സംവിധാനം വഴി പുതിയ കണക്ഷന് അപേക്ഷ സമര്‍പ്പിക്കാം. ഫീല്‍ഡ് വെരിഫിക്കേഷനും തുടര്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അപേക്ഷകന് തത്സമയം എസ്.എം.എസ് ആയി ലഭിക്കും.
അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായും അപേക്ഷകന് നിരീക്ഷിക്കാം. ഗ്രീന്‍ ചാനല്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ക്ക് സേവനം സമയബന്ധിതമായി ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ബോര്‍ഡ് ഉന്നതോദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതി മേഖല കൂടുതല്‍ കാര്യക്ഷമത കൈവരിച്ചതായി മന്ത്രി പറഞ്ഞു. വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണ് ഇനി ശ്രദ്ധ കൊടുക്കുക. ഇതിനായി 1003 മെഗാവാട്ടിന്റെ സൗരോര്‍ജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വെക്കുന്നത്.
രണ്ടാമതൊരു പവര്‍ഹൗസ് കൂടി ഇടുക്കിയില്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അതുംകൂടി അനുകൂലമായാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്കു കഴിയും.
വൈദ്യുതതടസ്സം ആഗോളനിലവാരത്തിലേക്കു കുറച്ചുകൊണ്ടുവരുന്നതിനായി പ്രസരണമേഖലയില്‍ 10,000 കോടി രൂപ മുതല്‍ മുടക്കി ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയും വിതരണമേഖലയില്‍ 4000 കോടി രൂപ ചെലവില്‍ വൈദ്യുതി 2021 പദ്ധതിയും നടപ്പാക്കിവരുന്നു.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി 11 കോടി എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി ലക്ഷ്യമിടുന്നു.
വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ ഒഴിവാക്കുന്ന ഇസേഫ് പദ്ധതിയാണ് മറ്റൊന്ന്. കസ്റ്റമര്‍ കോണ്‍ക്ലേവില്‍ മുപ്പതോളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തതായും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടര്‍ എന്‍.എസ്.പിള്ള, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSEB Online New Connection-Green Channel, news, Thiruvananthapuram, Technology, inauguration, Top-Headlines, Transformer, Kerala.