city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദക്ഷിണ കൊറിയന്‍ ആക്സിലറേഷന്‍ പദ്ധതിയിലേക്ക് മലയാളി സ്റ്റാര്‍ട്ടപ്പിന് ക്ഷണം

തിരുവനന്തപുരം: (www.kasargodvartha.com 15.09.2017) മലയാളി സഹോദരങ്ങള്‍ വികസിപ്പിച്ച ഇ കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ബൈഫി ദക്ഷിണകൊറിയയുടെ പ്രശസ്തമായ 'ഇന്‍ടുകൊറിയ' ആക്സിലറേഷന്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്റെ ശാസ്ത്ര- സാങ്കേതികവിദ്യ മന്ത്രാലയം, കൊറിയയുടെ നാഷനല്‍ ഐ ടി ഇന്‍ഡസ്ട്രി പ്രമോഷന്‍ ഏജന്‍സി (നിപ) എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഇന്‍ടുകൊറിയ', സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

ദക്ഷിണ കൊറിയന്‍ ആക്സിലറേഷന്‍ പദ്ധതിയിലേക്ക് മലയാളി സ്റ്റാര്‍ട്ടപ്പിന് ക്ഷണം

പരിസ്ഥിതി സാങ്കേതിക വിദ്യ, ധനകാര്യ സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ഇ കൊമേഴ്സ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 30 സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രം ക്ഷണം ലഭിച്ച 'ഇന്‍ടുകൊറിയ'യിലെ പങ്കാളിത്തം ബൈഫിക്ക് ലഭിച്ച സുപ്രധാന അംഗീകാരമാണ്. തുടക്കക്കാരായ ഉപഭോക്താക്കള്‍ക്കായി അവശ്യഘടകങ്ങള്‍ എല്ലാമുള്‍പെടുത്തി വികസിപ്പിച്ച മിനിമം വയബിള്‍ പ്രോഡക്ട് (എം വി പി) വിഭാഗത്തിലാണ് ബൈഫിയ്ക്ക് പങ്കാളിത്തത്തിന് അവസരം ലഭിച്ചത്. സഹോദരങ്ങളായ എസ് എസ് പ്രവീണ്‍, എസ് എസ് പ്രണവ്, എസ് എസ് പ്രബിന്‍ എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പാണിത്.

സ്റ്റാര്‍ട്ടപ് മിഷനുമായി ചേര്‍ന്നുള്ള പട്ടികജാതി വികസന വകുപ്പിന്റെ സംരംഭമായ സ്റ്റാര്‍ട്ടപ് ഡ്രീംസിനു കീഴിലാണ് ബൈഫി ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുടെ ഇ കൊമേഴ്സ് ശൃംഖലയിലെ ഉല്‍പന്നങ്ങളും സേവനങ്ങളും വിപണിയില്‍ പരിചയപ്പെടുത്തുകയാണ് ബൈഫിയുടെ ലക്ഷ്യം. ടെക്നോപാര്‍ക്കില്‍ ആക്സന്‍ സോഫ്റ്റ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2016ലാണ് കമ്പനിയുടെ തുടക്കം.

പ്രാദേശികമായി ലഭിക്കുന്ന സാധനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച ഓഫറുകളെയും ഡീലുകളെയും പറ്റി ഉപഭോക്താക്കള്‍ക്ക് ബൈഫിയിലൂടെ അറിയാനാകും. ബൈഫിയില്‍ പ്രാദേശിക വ്യാപാരസ്ഥാപനങ്ങളെ പേര്, സ്ഥലം, പിന്‍കോഡ് എന്നിവ വഴി തിരയാം, ലഭിക്കുന്ന ഉല്‍പന്നങ്ങളെയും സേവനങ്ങളെയും പറ്റി മനസ്സിലാക്കാം, വിലയും മറ്റു പ്രത്യേകതകളും അനുസരിച്ച് ഉല്‍പന്നങ്ങളെ വേര്‍തിരിച്ചു കാണാം, എസ് എം എസ്, ചാറ്റ് എന്നിവ വഴി ആശയവിനിമയം നടത്താം, ഇ -വിപണിയിലെ ദൃശ്യാനുഭവം ആസ്വദിക്കാം.

തിരുവനന്തപുരം ജില്ലയിലെ ഇരുനൂറോളം വ്യാപാരസ്ഥാപനങ്ങളാണ് ഇതികനം ബൈഫിയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കകം തന്നെ മറ്റു ജില്ലകളിലും ബൈഫിയുടെ സേവനം ലഭ്യമാകും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കായി ആപ്പും വെബ് പോര്‍ട്ടലും തുറന്നിട്ടുണ്ട്. ആശയങ്ങള്‍ എങ്ങനെ പ്രവൃത്തിയിലെത്തിക്കാമെന്നതിനെപ്പറ്റി വിദഗ്ധ സാങ്കേതികോപദേശം ലഭിക്കാനുള്ള അവസരം ഇന്‍ടുകൊറിയയില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കും. ദക്ഷിണകൊറിയയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന പാങ്യോ സ്റ്റാര്‍ട്ടപ് ക്യാംപസില്‍ സൗജന്യ ഓഫീസ് സ്ഥലം, കൊറിയന്‍ സ്റ്റാര്‍ട്ടപ്പ് വിസ ലഭിക്കാന്‍ സഹായം, പെയേര്‍ഡ് മെന്റര്‍ഷിപ്പ് എന്നിവയ്ക്കും അവസരമുണ്ട്.

കൂടാതെ ലോകപ്രശസ്ത കമ്പനികളായ സാംസങ്, എല്‍ജി, ഹൂണ്ടായ് എന്നിവയിലെ വിദഗ്ധന്‍മാരുമായി ആശയസംവാദത്തിനുള്ള അവസരവുമുണ്ട്. പ്രതിമാസ തൊഴില്‍ മേളകളില്‍ പ്രവേശനം, ഭാഷാപരിശീലനം, മികച്ച സംരംഭകരില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള അവസരം എന്നിവയും ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Business, Technology, Top-Headlines, News, Kerala Startup chosen for coveted South Korean acceleration initiative.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia