കേരളത്തിൽ നൂറിൽ അമ്പതിലേറെ പേരുടെ കയ്യിലും ഇന്റര്‍നെറ്റ് ലഭ്യതയുള്ള മൊബൈല്‍, ഐ ടി അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഇ-സേവനം, ഫെയ്‌സ്ബുക്ക് ഉപയോഗം തുടങ്ങിയവയിലും കേരളം മുന്നില്‍
Apr 21, 2017, 07:17 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 21.04.2017) ഐ ടി അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഇ-സേവനം, ഫെയ്‌സ്ബുക്ക് ഉപയോഗം തുടങ്ങിയവയിലും കേരളം മുന്നിലെന്ന് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇ-മേഖലകളില്‍ രാജ്യത്ത് കേരളമാണ് മുന്നിലെന്ന് കണ്ടെത്തിയത്.
ഇ-അടിസ്ഥാനസൗകര്യം, ഇ-പങ്കാളിത്തം, ഐ ടി പരിസരം, സര്‍ക്കാര്‍ ഇ-സേവനം എന്നിവയാണ് പഠനത്തിന് അടിസ്ഥാനമാക്കിയത്. ഇന്റര്‍നെറ്റ് ഉപഭോഗത്തിലെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താല്‍ ഇന്റര്‍നെറ്റ് സജ്ജ സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് കേരളത്തിനെന്നും മഹാരാഷ്ട്രയ്ക്കും കര്‍ണ്ണാടകയ്ക്കുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ എന്നുമാണ് റിപ്പോര്‍ട്ട്.
നിലവില്‍ 4071 സെക്കന്‍ഡറി സ്‌കൂളുകളില്‍ ഐ ടി സൗകര്യവും 160 പരിശീലകരും കേരളത്തില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സമ്പൂര്‍ണയും സ്‌കൂളുകള്‍ തമ്മില്‍ വിവര വിനിമയത്തിനുള്ള സ്‌കൂള്‍ വിക്കിയും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇ-സംവിധാനവും ഇ-മേഖലയിലെ പ്രധാന ഘടകങ്ങളാണ്.
അതേ സമയം മൊബൈല്‍ ഉപഭോക്താക്കളിലും കേരളം ഒന്നാമതാണെന്നും നൂറു പേരെടുത്താല്‍ അതില്‍ അമ്പതിലേറെയും ഇന്റര്‍നെറ്റ് ലഭ്യതയുള്ള മൊബൈല്‍ വരിക്കാരാണെന്ന് സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Kerala is in first position in e-education and e-services
Keywords: New Delhi, Kerala, Karnataka, Internet, Mobile, School, Facilitates, Facebook, Customer, e-service, facilities, Service, Report.