EVOK | വൈദ്യുതി വാഹന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും, മൊബൈല്‍ ആപും ആരംഭിച്ച് ഇവോക്; ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക ലക്ഷ്യം
Jun 2, 2023, 14:37 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇവോക് (Electric Vehicle Owners Association Kerala) വൈദ്യുതി വാഹന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും, മൊബൈല്‍ ആപും ആരംഭിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് 30 ഓളം ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും ചാര്‍ജിങ് മൊബൈല്‍ ആപ്ലികേഷനുമാണ് ഇവോക് ഒരുക്കുന്നത്.
ആദ്യഘട്ടത്തില്‍ 30 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. നടപ്പ് സാമ്പത്തിക വര്‍ഷം അത് 100 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇവോക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇവി ചാര്‍ജിങ് സ്റ്റേഷന്‍ രംഗത്തെ മുന്‍നിര കേരള സ്റ്റാര്‍ട് ആപായ ചാര്‍ജ്‌മോഡുമായി സഹകരിച്ചാണ് ഇവോക് കേരളമോട്ടാകെ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
അതേസമയം മൊബൈല്‍ ആപ്ലിക്കേഷനും ഒരുക്കുന്നത് ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉപയോഗം വാഹന ഉടമകള്‍ക്ക് എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നതിനാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രശ്‌നരഹിതമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേങ്ങളും സംസ്ഥാനമോട്ടാകെ നല്‍കി വരുന്ന സംഘടയാണ് തങ്ങളെന്ന് ഇവോക് വ്യക്തമാക്കുന്നു.
രാജ്യത്തെ പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനും പ്രചരിപ്പിക്കുന്നതിനുമുള്ള വിവിധ ഏജന്‍സികളുടെ ഉദ്യമങ്ങളെ പിന്തുണക്കുകയും സഹായിക്കുകയുമാണ് ഇവോകിന്റെ മുഖ്യ ലക്ഷ്യം. കൂടാതെ വീടുകളില്‍ സൗരോര്‍ജ ഉപഭോഗം വര്‍ധിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ സൗരോര്‍ജ്ജത്തില്‍ ചാര്‍ജ് ചെയ്യുക, മറ്റ് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും ഇവോക് നേതൃത്വം നല്‍കുന്നുണ്ട്.
Keywords: Thiruvananthapuram, News, Kerala, EVOK, EV Fast Charging, Mobile App, Charging station, Automobile, Technology, Kerala: EVOK launches EV Fast Charging Stations and Mobile App.