കാസര്‍കോട് സാഹിത്യവേദി ബെന്യാമിന്റെ 'സോലാപ്പൂര്‍' ചര്‍ച്ച ചെയ്തു
Jan 20, 2017, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 20/01/2017) ബെന്യാമിന്റെ 'സോലാപ്പൂര്‍' എന്ന കഥ പുതിയ കാലത്തിന്റെ നേര്‍രേഖയാണെന്നും ഇന്ന് നാം ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ടെന്നും കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചര്‍ച്ച അഭിപ്രായപ്പെട്ടു.
സാങ്കേതിക വളര്‍ച്ചയില്‍ ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളെ കഥയില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും, നിഷ്‌കളങ്കതയെ മുതലെടുക്കുന്ന പണാധിപത്യത്തിന്റെ അപകടത്തെപ്പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും എഴുത്തുകാരനായ എ എസ് മുഹമ്മദ്കുഞ്ഞി വിഷയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.
സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. രാഘവന്‍ ബെള്ളിപ്പാടി, എരിയാല്‍ അബ്ദുല്ല, ബഷീര്‍ ചേരങ്കൈ, സി എല്‍ ഹമീദ്, പി എസ് ഹമീദ്, അഷ്‌റഫലി ചേരങ്കൈ എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അഹ് മദ് നന്ദിയും പറഞ്ഞു.
രാധാകൃഷ്ണന്‍ മാങ്ങാട്, സി കെ അജിത്കുമാര്‍, റഹീം ചൂരി, കെ എച്ച് മുഹമ്മദ്, ഇബ്രാഹിം അങ്കോല, കെ ജി റസാഖ്, അഹ് മദലി കുമ്പള എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Technology, Writer, Exploitation, Solapur.