ആപ്പിള്‍ വാച്ച് സീരീസ്3 ഇന്ത്യയിലെത്തുന്നു, പ്രത്യേകത സെല്ലുലാര്‍ സൗകര്യം
Apr 24, 2018, 17:03 IST
ഡല്‍ഹി:(www.kasargodvartha.com 24/04/2018) സെല്ലുലാര്‍ സൗകര്യവുമായി ആപ്പിള്‍ വാച്ച് സീരീസ്3 ഇന്ത്യയിലെത്തുന്നു. ഐ ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ആപ്പിള്‍ വാച്ചിനെ സ്വതന്ത്രമാക്കിക്കൊണ്ടാണ് സെല്ലുലാര്‍ സൗകര്യത്തോടെ പുതിയ ആപ്പിള്‍ വാച്ച് സീരീസ് 3 കമ്പനി പുറത്തിറക്കിയത്. എന്നാല്‍ സെല്ലുലാര്‍ സേവന ദാതാക്കളില്ലാത്ത കാരണത്താല്‍ ഈ പുതിയ ആപ്പിള്‍ വാച്ച് ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ആപ്പിള്‍ വാച്ച് സീരീസ് 3യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കൊനൊരുങ്ങുകയാണ്.
ആപ്പിള്‍ വാച്ചിന് വേണ്ടി പ്രത്യേക പ്ലാനുകള്‍ എന്തെങ്കിലുമുണ്ടോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഐഫോണുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള റിലയന്‍സ് ജിയോ നമ്പര്‍ ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി അതിക ചാര്‍ജ് നല്‍കേണ്ടതില്ലെന്നും രണ്ട് ഉപകരണങ്ങളിലും ഒരേ നമ്പര്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ജിയോ പറയുന്നു. നേരത്തെ സെല്ലുലാര്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിക്കായി ഐഫോണിന്റെ സഹായം ആപ്പിള്‍ വാച്ചിന് ആവശ്യമായിരുന്നു. എന്നാല്‍ സെല്ലുലാര്‍ കണക്റ്റിവിറ്റി സൗകര്യം വാച്ചില്‍ തന്നെ നല്‍കുന്നതോടെ അത് ഉപയോഗിക്കാന്‍ ഐഫോണിന്റെ ആവശ്യമില്ലാതെയാവും.

നോണ്‍ സെല്ലുലാര്‍ 38 എംഎം ആപ്പിള്‍ വാച്ച് സീരീസ് 3 ന് 32,380 രൂപ, 42 എംഎം വാച്ച് സീരീസ് 3 ജിപിഎസ് ന് 34,410 രൂപ എന്നിങ്ങനെയാണ് വില. എന്നാല്‍ എല്‍ടിഇ സൗകര്യത്തോടെയുള്ള വാച്ച് സീരീസ് 3യ്ക്ക് എന്താണ് വിലയെന്ന് കമ്പനി വ്യക്തമാക്കിയില്ല. അമേരിക്കയില്‍ എല്‍ടിഇ പതിപ്പിന് 399 ഡോളര്‍ ആണ് വില. അതായത് 26000 രൂപയില്‍ അധികം. മറ്റു മോഡലുകള്‍ക്ക് 32000 രൂപയില്‍ കൂടുതല്‍ വിലയുള്ളതിനാല്‍ അതിനനുസരിച്ചാവും ഇന്ത്യയില്‍ വാച്ച് സീരീസ് 3 എല്‍ടിഇ പതിപ്പിന്റെ വില.
മെയ് നാലിന് വാച്ചുകള്‍ക്കായുള്ള മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. എയര്‍ടെല്‍ വെബ്സൈറ്റിലും റിലയന്‍സ് ജിയോ ഔദ്യോഗിക വെബ്സൈറ്റ്, ജിയോ ഡിജിറ്റല്‍, ജിയോ സ്റ്റോറുകള്‍ വഴിയും രജിസ്റ്റര്‍ചെയ്യാം. മെയ് 11 മുതല്‍ ഫോണ്‍ വിതരണത്തിനെത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Delhi, National, Technology, Business, Apple, Jio Announces Apple Watch Series 3 Online Bookings, Special Service