Jet Airways | നീണ്ട 3 വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ്
ന്യൂഡെല്‍ഹി: (www.kasargodvartha.com) 2019 ഏപ്രില്‍ 17ന് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താഴേക്കിറങ്ങിയ ജെറ്റ് എയര്‍വേയ്സ് വീണ്ടും കുതിച്ചുയര്‍ന്നു. വിജയകരമായി ജെറ്റ് എയര്‍വെയ്സ് ട്രയലുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
'മൂന്ന് വര്‍ഷത്തിനിപ്പുറം ജെറ്റ് എയര്‍വെയ്സ് വീണ്ടും പറന്നുയരുന്ന കാഴ്ച തങ്ങളെ സംബന്ധിച്ച് വളരെ വൈകാരികമായ നിമിഷമാണ്' -എയര്‍വെയ്സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്‌സ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം ലേലത്തില്‍ വിജയിക്കുകയും എയര്‍ലൈന്‍സ് ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് കംപനിയ്ക്ക് വീണ്ടും പറന്നുയരാന്‍ സാഹചര്യമൊരുങ്ങിയത്. പുതിയ തുടക്കത്തിന് തയാറെടുക്കുന്ന ജെറ്റ് എയര്‍വെയ്സിന് ആശംസകള്‍ നേരുന്നതായി പ്രമുഖ എയര്‍ലൈന്‍ കംപനിയായ ഇന്റിഗോ വ്യക്തമാക്കി.
Keywords: New Delhi, News, National, Top-Headlines, Business, Technology, Jet Airways, Travel, Jet conducts test flight as consortium revives airline after 3 years