city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയുടെ ഭൗമനിരീക്ഷണ പേടകമായ കാര്‍ട്ടോസാറ്റ് -രണ്ട് സീരീസ് അടക്കം 31 ഉപഗ്രഹങ്ങളുമായി ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി 40 റോക്കറ്റ് ജനുവരിയില്‍ ബഹിരാകാശത്തേക്ക്

ബംഗളൂരു:(www.kasargodvartha.com 30/12/2017) രാജ്യത്തിന്റഎ ഭൗമനിരീക്ഷണ പേടകമായ കാര്‍ട്ടോസാറ്റ് -രണ്ട് സീരീസ് അടക്കം 31 ഉപഗ്രഹങ്ങളുമായി ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി 40 റോക്കറ്റ് ജനുവരി 10ന് ബഹിരാകാശത്തേക്ക് പറക്കും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്നുമാണ് റോക്കറ്റ വിക്ഷേപണത്തിന് തയ്യാറാകുന്നത്.

വിക്ഷേപണത്തിനുള്ളഎല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐ എസ് ആര്‍ ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ നാവിഗേഷന്‍ ഉപഗ്രഹമായ ഐ ആര്‍ എന്‍ എസ് എഫ് വണ്‍ എച്ചിന്റെ വിക്ഷേപണ പരാജയത്തിന് ശേഷം നടക്കുന്ന പ്രഥമ പി എസ് എല്‍ വി ദൗത്യം കൂടിയാണിത്.

ഇന്ത്യയുടെ ഭൗമനിരീക്ഷണ പേടകമായ കാര്‍ട്ടോസാറ്റ് -രണ്ട് സീരീസ് അടക്കം 31 ഉപഗ്രഹങ്ങളുമായി ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി 40 റോക്കറ്റ് ജനുവരിയില്‍ ബഹിരാകാശത്തേക്ക്

കാര്‍ട്ടോസാറ്റ് -രണ്ട് സീരീസിനെ ഭ്രമണപഥത്തിലെത്തിക്കുക എന്നതുതന്നെയാണ് ഈ വിക്ഷേപണത്തില്‍ പ്രധാനം ലക്ഷ്യം. ഇതിനു പുറമെ ഇന്ത്യയില്‍നിന്നുള്ള ഓരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളും യു എസ് എ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും മാണ് വിക്ഷേപണത്തിനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Technology, Top-Headlines, PSLV, ISRO, ISRO intends to launch 31 satellites onboard the PSLV-C40 on 10 January, Cartosat-2 to be main payload

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia