city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Instagram | നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അനധികൃതമായി ആരെങ്കിലും ഉപയോഗിക്കുന്നതായോ അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നോ സംശയമുണ്ടോ? സംശയാസ്പദമായ ഉപകരണങ്ങളിൽ നിന്ന് നീക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!

ന്യൂഡെൽഹി: (www.kasargodvartha.com) അനധികൃതമായി ആരെങ്കിലും നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നതായോ അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നോ സംശയമുണ്ടോ?. എങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നിലവിൽ ഏതൊക്കെ ഉപകരണങ്ങളിലാണ് ലോഗിൻ ചെയ്‌തിരിക്കുന്നതെന്ന് കാണാനും നീക്കം ചെയ്യാനും ഇൻസ്റ്റഗ്രാമിൽ സംവിധാനമുണ്ട്. ഇതുവഴി നിങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയതോ അല്ലെങ്കിൽ അനധികൃതമായി മറ്റാരെങ്കിലും ഉപയോഗിക്കുന്നതോ ആയ ഫോണുകളിൽ നിന്നും പിസികളിൽ നിന്നും ലോഗ് ഔട്ട് ചെയ്യാം.

Instagram | നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അനധികൃതമായി ആരെങ്കിലും ഉപയോഗിക്കുന്നതായോ അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നോ സംശയമുണ്ടോ? സംശയാസ്പദമായ ഉപകരണങ്ങളിൽ നിന്ന് നീക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!

എന്താണ് ചെയ്യേണ്ടത്?

ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെ വലതുവശത്തുള്ള സർക്കിൾ ഐക്കണിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക. ശേഷം, മുകളിൽ വലതുവശത്തുള്ള മൂന്ന്-വരി മെനുവിൽ ടാപ്പുചെയ്‌ത് 'Settings and privacy' എന്നതിലേക്ക് പോകുക. ഇവിടെ 'Accounts Center' കാണും, അതിൽ ക്ലിക്ക് ചെയ്‌താൽ പുതിയ സ്‌ക്രീൻ തുറക്കും.

'Account Settings'ൽ, 'Password and security' തിരഞ്ഞെടുക്കുക. ദൃശ്യമാകുന്ന പേജിൽ, 'Where you’re logged in' എന്ന ഓപ്ഷൻ കാണാം. നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ടാപ്പുചെയ്യുക, നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്‌തിരിക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് ലൊക്കേഷനോടൊപ്പം ഇവിടെ കാണാം. നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾ ഉപയോഗിക്കുന്നതായി കരുതുന്നുവെങ്കിൽ, നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവ തിരഞ്ഞെടുത്ത് 'ലോഗൗട്ട്' ബട്ടണിൽ ക്ലിക്ക് ചെയ്യുക. വെബ് ബ്രൗസറിൽ നിന്നാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതെങ്കിൽ, accountscenter(dot)instagram(dot)com സന്ദർശിച്ച് ലോഗ് ഔട്ട് ചെയ്യാവുന്നതാണ്.

Keywords: News, National, New Delhi, Instagram, Social Media, Technology, Instagram: How to remove logins from suspicious devices.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia