city-gold-ad-for-blogger
Aster MIMS 10/10/2023

രാജ്യത്തെ 5ജി നെറ്റ് വര്‍ക് വികസനം അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 09.02.2022) രാജ്യത്തെ 5ജി നെറ്റ് വര്‍ക് വികസനം അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 'ഇന്‍ഡ്യ ടെലികോം 2022' ബിസിനസ് എക്‌സ്‌പോയെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യം അറിച്ചത്. കേന്ദ്ര കമ്യൂനികേഷന്‍സ് സഹമന്ത്രി ദേവു സിന്‍ഹ ചൗഹന്‍ ഉള്‍പെടെയുള്ളവര്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു.

രാജ്യം തദ്ദേശീയമായി 4ജി കോര്‍ & റേഡിയോ നെറ്റ് വര്‍ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5ജി നെറ്റ് വര്‍ക് വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം ഓപറേറ്റര്‍മാര്‍ 2022-ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്പെക്ട്രം ലേലം വരും, മാസങ്ങളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സെഷനില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

രാജ്യത്തെ 5ജി നെറ്റ് വര്‍ക് വികസനം അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

2022 അവസാനത്തോടെ ചില പ്രധാന ഇന്‍ഡ്യന്‍ നഗരങ്ങള്‍ 5ജി നെറ്റ് വര്‍ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് 2021-ല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂനികേഷന്‍ (DoT) സ്ഥിരീകരിച്ചു. ഇന്‍ഡ്യയില്‍ 13 മെട്രോ നഗരങ്ങളില്‍ മാത്രമേ ഈ വര്‍ഷം ആദ്യം 5ജി സേവനം ലഭിക്കൂ. ഡെല്‍ഹി, മുംബൈ, കൊല്‍കത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബെംഗ്‌ളൂറു, അഹ് മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പൂനെ, ലക്‌നൗ, ഗാന്ധിനഗര്‍ എന്നിവ ഇതില്‍ ഉള്‍പെടുന്നു. 5ജി ട്രയലുകള്‍ ഈ സ്ഥലങ്ങളില്‍ ആദ്യം നടത്തിയതിനാല്‍, ഈ സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആദ്യം 5ജി ലഭിക്കും. ഇത് കൂടുതല്‍ ഇന്റര്‍നെറ്റ് വേഗതയും കുറഞ്ഞ ലേറ്റന്‍സിയും ഡാറ്റ നെറ്റ് വര്‍കുകള്‍ക്ക് കൂടുതല്‍ ശേഷിയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords:  New Delhi, News, National, Top-Headlines, Technology, Business, Government, Minister, India's 5G Network In Final Stages Of Development, Says Govt.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL