city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയില്‍ ടെലികോം വരിക്കാരുടെ എണ്ണത്തില്‍ കുറവ്

മുംബൈ: (www.kasargodvartha.com 14/12/2017) രാജ്യത്ത് ടെലികോം വരിക്കാരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). 2017 ഒക്ടോബര്‍ 31 കണക്കുകള്‍ പ്രകാരം രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം 120.1 കോടിയായി. എന്നാല്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ സംയുക്തമായി 1.26 കോടി പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 48.5 ലക്ഷം കുറഞ്ഞ് 117.82 കോടിയായി. കണക്കുകള്‍ പ്രകാരം രാജ്യത്ത് 2017 സെപ്റ്റംബര്‍ അവസാനത്തില്‍ 1,206.71 മില്ല്യണ്‍ വരിക്കാരുണ്ടായിരുന്നു. ഇത് ഒക്ടോബര്‍ അവസാനത്തില്‍ 1,201.72 മില്യണ്‍ ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ കണക്ഷനുകളുടെ എണ്ണം 70.48 കോടിയില്‍ നിന്ന് 69.75 കോടിയായി കുറഞ്ഞു. അതേസമയം, ഗ്രാമീണ സബ്‌സ്‌ക്രിപ്ഷന്‍ 50.18 കോടിയില്‍ നിന്ന് 50.41 കോടിയായി വര്‍ധിച്ചു.

ഇന്ത്യയില്‍ ടെലികോം വരിക്കാരുടെ എണ്ണത്തില്‍ കുറവ്

റിലയന്‍സ് ജിയോയ്ക്ക് 73.44 ലക്ഷം പുതിയ വരിക്കാരെയാണ് ഒക്ടോബറില്‍ ലഭിച്ചത്. ഒക്ടോബറില്‍ ആര്‍കോമിന് നഷ്ടപ്പെട്ടത് 1.09 കോടി വരിക്കാരെയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ആണ് ഒക്ടോബറില്‍ ഏറ്റവും നഷ്ടം നേരിട്ടത്. ടാറ്റാ ടെലിസര്‍വീസസ് 47.11 ലക്ഷവും ടെലിനോറിന് 11.44 ലക്ഷവും എംടിഎന്‍എല്ലിന് 11,520 ഉപഭോക്താക്കളെയും നഷ്ടപ്പെട്ടു എന്നാണ് റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Technology, BSNL, Telecom, Reliance, Vodafone, Idea, Indian Telecom Subscriber Base Dips To 120 Crore In October: TRAI

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia