Incident | പരിശീലന പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഇന്‍ഡ്യന്‍ യുഎവി പാക് അധീന കശ്മീരിൽ
ന്യൂഡെല്‍ഹി: (KasargodVartha) ഇന്ത്യൻ സൈന്യത്തിന്റെ (Indian Army) ഒരു ആളില്ലാ ചെറുവിമാനം (Unmanned Aerial Vehicle -UAV) പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായി (Technical Malfunction) പാക്കിസ്ഥാൻ അധീന കശ്മീരിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാവിലെ 9.25 ഓടെയാണ് ഈ സംഭവം ഉണ്ടായത്. രജൗരിയിൽ (Rajouri) വച്ച് പറക്കലിനിടെയാണ് യുഎവിക്ക് സാങ്കേതിക തകരാർ സംഭവിച്ചത്.
പാക്ക് അധീന കശ്മീരിലെ നികിയൽ പ്രദേശത്താണ് യുഎവി ഇറങ്ങിയത്. സാങ്കേതിക തകരാറാണ് യുഎവി അതിർത്തി കടക്കാൻ കാരണമായത്. പിന്നാലെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈന്യത്തെ ബന്ധപ്പെട്ട് യുഎവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ, അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയിൽ കർശന നിരീക്ഷണം നടത്തുന്നു. ഓഗസ്റ്റ് 14 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അതിർത്തി സുരക്ഷ വിലയിരുത്തുന്നതിനായി ഒരു യോഗം ചേർന്നിരുന്നു.
#IndianUAV #Pakistan #Kashmir #technicalmalfunction #India #military