city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രദൗത്യവുമായി ഇന്ത്യ; പിഎസ്എല്‍വി സി45 സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പറന്നുയര്‍ന്നു

ശ്രീഹരിക്കോട്ട:(www.kasargodvartha.com 01/04/2019) ചരിത്രദൗത്യവുമായി എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിസി 45 സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പറന്നുയര്‍ന്നു. ഇന്ത്യന്‍ പ്രതിരോധത്തിനു കരുത്തുപകരുന്ന ദൗത്യവുമായാണ് പിഎസ്എല്‍വിസി 45 പറന്നുയര്‍ന്നത്.

തിങ്കളാഴ്ച്ച രാവിലെ 9:30ന് പിഎസ്എല്‍വിസി45 വിക്ഷേപിച്ചത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്.

ചരിത്രദൗത്യവുമായി ഇന്ത്യ; പിഎസ്എല്‍വി സി45 സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പറന്നുയര്‍ന്നു


എമിസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് ആദ്യ ദൗത്യം. 436 കിലോഗ്രാമാണ് ഇലക്‌ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റിന്റെ ഭാരം. 763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേപിച്ചതിന് ശേഷം പിഎസ്എല്‍വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് എത്തിച്ച് ഇവിടെ വെച്ചായിരുന്നു ബാക്കി 28 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

കൗടില്യ എന്ന പേരില്‍ രഹസ്യമായി ഡിഫന്‍സ് ഇലക്‌ട്രോണിക് റിസര്‍ച്ച് ലാബിലായിരുന്നു നിര്‍മ്മാണം നടന്നത്. അതിര്‍ത്തികളില്‍ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് നല്‍കാനും കഴിയുന്ന എമിസാറ്റ് തീര്‍ത്തും പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.

വിക്ഷേപണം നേരില്‍ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇത്തവണ സ്‌റ്റേഡിയത്തിന്റെ മാതൃകയില്‍ ഗാലറി ഒരുക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Technology, Top-Headlines,India with historic mission; PSLV C 45 launched from Satish Dhawan Space Center

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia