നൂറാം ഉപഗ്രഹം വിക്ഷേപിക്കാന്‍ തയ്യാറായി ഐഎസ്ആര്‍ഒ, വെള്ളിയാഴ്ച ഭ്രമണപഥത്തിലേക്ക്
Jan 11, 2018, 11:55 IST
ബെംഗളൂരു:(www.kasargodvartha.com 11/01/2018) നൂറാം ഉപഗ്രഹം വിക്ഷേപിക്കാന്‍ തയ്യാറായി ഐ എസ് ആര്‍ ഒ. കാര്‍ട്ടോസാറ്റ്-രണ്ട് വിഭാഗത്തിലെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐ എസ് ആര്‍ ഒ വെള്ളിയാഴ്ച വിക്ഷേപിക്കും. പി എസ് എല്‍ വി സി 40 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് വിക്ഷേപണം
ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. ഭൂമിയില്‍ നിന്നുള്ള ചെറിയ വസ്തുവിന്റേതടക്കം ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കുന്ന മള്‍ട്ടി സ്‌പെക്ട്രല്‍ ക്യമാറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ഇതിനു പുറമെ യു എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.
ഓഗസ്റ്റ് 31-ന് ഐ ആര്‍ എന്‍ എസ് എസ്-1 എച്ച് വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമുള്ള ദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച തുടങ്ങും. 28 വിദേശ നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട വിക്ഷേപണത്തില്‍ ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Technology, I S R O, Sreeharikotta, Camera, Top-Headlines,
India to launch its 100th satellite tomorrow: Isro begins 28-hour countdown