city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prithvi-2 Missile | ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്‍ഡ്യ

ന്യൂഡെല്‍ഹി: (www.kasargodvartha.com) പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്‍ഡ്യ. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് സെന്ററില്‍ നിന്നാണ് ഇന്‍ഡ്യ ബുധനാഴ്ച ഹ്രസ്വദൂര ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചത്. ആണവ ശേഷിയുള്ള അഗ്‌നി മിസൈലിന്റെ പതിവ് പരീക്ഷണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്.

ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് പൃഥ്വി-2 മിസൈല്‍ പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരീക്ഷണ വേളയില്‍ മിസൈല്‍ നിര്‍ദിഷ്ട പ്രവര്‍ത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

 Prithvi-2 Missile | ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്‍ഡ്യ

പൃഥ്വി-2 മിസൈല്‍ സംവിധാനം വളരെ വിജയകരമാണെന്ന് കണക്കാക്കപ്പെടുന്നു. മാത്രമല്ല വളരെ ഉയര്‍ന്ന കൃത്യതയോടെ ലക്ഷ്യത്തിലെത്താന്‍ കഴിവുള്ളതുമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Keywords:  New Delhi, news, National, Top-Headlines, Technology, Test, India, India successfully test fires Prithvi-2 missile capable of carrying nuclear weapons, know all features.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia