Breakthrough | പിഎസ്എല്‍വി 60 വിക്ഷേപണം വിജയം; ഇന്ത്യയുടെ അഭിമാനം ഇപ്പോൾ ഉയരുന്നത് ഡോക്കിംഗ് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയിൽ
● പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന അപൂര്‍വദൗത്യം.
● ജനുവരി ഏഴിനാണ് ഡോക്കിംഗ് നടക്കുക.
● സിഗ്‌നല്‍ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ.
● പിഒഇഎം പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും.
ശ്രീഹരിക്കോട്ട: (KasargodVartha) ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തി, ബഹിരാകാശത്തുവീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി 60 വിക്ഷേപണം വിജയകരമായി കുതിച്ചുയര്‍ന്നു. സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ പിഎസ്എല്‍വിക്കായി.
ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന രണ്ട് പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന അപൂര്‍വദൗത്യമാണ് ലക്ഷ്യം. ഇതു വിജയിക്കുന്നതോടെ 'സ്‌പേസ് ഡോക്കിങ്' സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്‌നല്‍ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഓരോ ഉപഗ്രഹങ്ങള്‍ക്കും 220 കിലോഗ്രാം വീതമാണു ഭാരം. പരസ്പരം 1015 കിലോമീറ്റര്‍ അകലെയായി നിര്‍ത്തുന്ന ഇവയെ അടുപ്പിച്ചു കൂട്ടിച്ചേര്‍ക്കുന്നതാണ് ഡോക്കിംഗ്. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്‌പേഡെക്‌സ് ദൗത്യത്തിന്റെ രണ്ട് സാംപിള്‍ വീഡിയോകള്‍ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. പിഎസ്എല്‍വി-സി60 റോക്കറ്റില്‍ നിന്ന് രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും ഇസ്രൊയുടെ ആനിമേഷന്‍ വീഡിയോയില്‍ (ഡോക്കിംഗ്) വീഡിയോയില്‍ കാണാം.
രണ്ട് ഉപഗ്രഹങ്ങള്‍ക്ക് പുറമേ, പിഎസ്എല്‍വി റോക്കറ്റിന്റെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിര്‍ത്തി ചെറു പരീക്ഷണങ്ങള്‍ നടത്താന്‍ അവസരം നല്‍കുന്ന പിഒഇഎം പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂളിലാണു (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങള്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യന്ത്രക്കൈയും, ഭാവിയില്‍ ബഹിരാകാശ നിലയത്തില്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന വാള്‍ക്കിംഗ് റോബോട്ടിക് ആര്‍മും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്‌സ് പേ ലോഡും അതില്‍ ചിലതാണ്.
#ISRO #PSLV #SpaceDocking #India #SpaceExploration #Science #Technology