ഗൂഗിളിന്റെ ഇന്‍ബോക്‌സ് ഏപ്രില്‍ രണ്ടു വരെ മാത്രം, ഇനി...
Mar 21, 2019, 14:12 IST
(www.kasargodvartha.com 21.03.2019) ഗൂഗിള്‍ അവതരിപ്പിച്ച ഇമെയില്‍ ആപ്ലിക്കേഷന്‍ 'ഇന്‍ബോക്‌സ്' ഏപ്രില്‍ രണ്ടിന് നിര്‍ത്തലാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാവുന്നതാണ്. ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2014 ലാണ് മെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് ഗൂഗിള്‍ അവതരിപ്പിച്ചത്. ജിമെയിലിനൊപ്പം കൂടുതല്‍ ഫീച്ചേഴ്‌സുകള്‍ ഉള്‍പെടുത്തി മൊബൈല്‍ ഫ്രണ്ട്‌ലിയായി ഉപയോഗിക്കാനാണ് ഇത്തരമൊരു ആപ്ലിക്കേഷന് രൂപം നല്‍കിയത്.
എന്നാല്‍ വിചാരിച്ച രീതിയില്‍ ആപ്ലിക്കേഷന്‍ വിജയം കണ്ടിരുന്നില്ല. ഇതോടെയാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. ജിമെയിലിന്റെ ഡെസ്‌ക് ടോപ് ആപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഇന്‍ബോക്സ് ആപ്ലിക്കേഷനില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഇമെയില്‍ തല്‍ക്കാലം ഓഫാക്കി വെക്കുക, നിര്‍മിത ബുദ്ധി (എഐ)യുടെ സഹായത്തില്‍ സ്മാര്‍ട് റിപ്ലേ, നോട്ടിഫിക്കേഷനുകളില്‍ പ്രധാനപ്പെട്ടത് കണ്ടെത്തുന്നത് തുടങ്ങിയ ഫീച്ചറുകള്‍ ഇന്‍ബോക്സിലുണ്ടായിരുന്നു.
ഇന്‍ബോക്സില്‍ ഗൂഗിള്‍ അവതരിപ്പിച്ച പല ഫീച്ചറുകളും പിന്നീട് ജിമെയിലിലും കൊണ്ടുവന്നു. ഗൂഗിള്‍ 2018 തുടക്കത്തില്‍ അവതരിപ്പിച്ച വേഗത്തില്‍ ഇമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന 'സ്മാര്‍ട് കംപോസ്' ഫീച്ചര്‍ ഇന്‍ബോക്സിലാണ് ആദ്യം അവതരിപ്പിച്ചിരുന്നത്. ഇന്‍ബോക്സ് നിര്‍ത്താന്‍ പോകുന്നുവെന്ന സൂചന നേരത്തെ തന്നെ ഗൂഗിള്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ ഇന്‍ബോക്സ് ഉപയോഗിക്കുന്നവര്‍ ജിമെയിലിലേക്കോ ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണം. ഇവ ആന്‍ഡ്രോയിഡിലും ഐ ഒ എസിലും ലഭ്യമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Technology, Top-Headlines, Social-Media, Inbox by Gmail Is Officially Shutting Down on April 2
< !- START disable copy paste -->