city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിജിറ്റല്‍ മേഖലയില്‍ നിന്നുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പുത്തന്‍ ഇടപെടലുകളുമായി ഐ സി ടി ടി ജൂണില്‍

കൊച്ചി: (www.kasargodvartha.com 26.05.2017) ഡിജിറ്റല്‍ മേഖലയില്‍ നിന്ന് ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം പ്രയോജനപ്പെടുത്തി മുന്നേറുന്നതിനുള്ള തന്ത്രങ്ങള്‍ അടുത്തമാസം കൊച്ചിയില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജി (ഐ സി ടി ടി 2017) ചര്‍ച്ച ചെയ്യും. ഇത്രയും വിപുലമായ തോതില്‍ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളെ സാങ്കേതികമായി സമീപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഈ സമ്മേളനം ജൂണ്‍ എട്ടു മുതല്‍ പത്തു വരെ കൊച്ചിയിലെ മെറിഡിയനിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ ബുക്കിംഗിലെ മെല്ലെപ്പോക്ക് മുതല്‍ ടൂറിസം വെബ്‌സൈറ്റിലെ മോശം വിശകലനങ്ങള്‍ വരെയുള്ള പ്രശ്‌നങ്ങളില്‍ ഏറ്റവും ചെറിയ കാര്യം പോലും വന്‍തോതിലുള്ള വരുമാന നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ വാട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വെബ് സൈറ്റിലെ ഉള്ളടക്കം, യൂട്യൂബ് തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രശ്‌ന പരിഹാരത്തിനാണ് ശ്രമം.

ഡിജിറ്റല്‍ മേഖലയില്‍ നിന്നുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പുത്തന്‍ ഇടപെടലുകളുമായി ഐ സി ടി ടി ജൂണില്‍

ടൂറിസം രംഗത്തെ സമസ്ത മേഖലയില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ഞൂറോളം പ്രതിനിധികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരമ്പരാഗത വ്യവസായങ്ങളായ ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, എന്നിവയെക്കൂടാതെ, സോഫ്റ്റ് വെയര്‍, ബ്ലോഗ്, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഇതിലുണ്ട്. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ്

ഓര്‍ഗനൈസേഷനാണ് (അറ്റോയി) സമ്മേളനം സംഘടിപ്പിക്കുന്നത്.  താല്പര്യമുള്ളവര്‍ക്ക് www.icttindia.org ലും www.facebook.com/ictt2017 ലും ഇനിയും രജിസ്റ്റര്‍ ചെയ്യാം. ടൂറിസം സാങ്കേതിക വിദ്യാരംഗത്തെ വിഷയങ്ങളെ സമഗ്രമായാണ് സമ്മേളനം സമീപിക്കുന്നതെന്ന് അറ്റോയി പ്രസിഡന്റ് അനീഷ്‌കുമാര്‍ പി കെ പറഞ്ഞു. ഐ സി ടി ടി യില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സമ്മേളനത്തിന്റെ അടുത്ത ദിവസം മുതല്‍ നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാവിയില്‍ വിനോദസഞ്ചാരം

ഡിജിറ്റലാകുമെന്നുള്ളതു കൊണ്ടുതന്നെ തത്സമയ സ്ട്രീമിങ് അടക്കമുള്ള സങ്കേതങ്ങള്‍ ഐ സി ടി ടിയുടെ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ചൂണ്ടിക്കാട്ടി. ടൂറിസം വ്യവസായത്തിന്റെ അഭിവൃദ്ധിക്കുതകുന്ന 24 വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ച സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരടക്കം 15 പേര്‍ വിവിധ സെഷനുകള്‍ നിയന്ത്രിക്കും. ഹോട്ടല്‍ വ്യവസായത്തിന് ഉപയോക്താക്കളെ നില നിറുത്തുകയും വിപണി മെച്ചപ്പെടുത്തുകയും ചെയ്യുന്നത് അത്യന്താപേക്ഷിതമായതിനാല്‍ അവരുമായി നേരിട്ടു ബന്ധം പുലര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ ഐ സി ടി ടി യിലൂടെ ലഭിക്കും.

സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്, ഓണ്‍ലൈന്‍ സെര്‍ച്ച്, വീഡിയോ മാര്‍ക്കറ്റിംഗ്, പേയ്‌മെന്റ് ഗേറ്റ്‌വേ തുടങ്ങിയവയും സമ്മേളനത്തില്‍ പ്രതിപാദിക്കപ്പെടും. റിവ്യൂ വെബ്‌സൈറ്റുകള്‍ നിരീക്ഷിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തി നിഷേധാത്മകമായ സമീപനങ്ങളെ എങ്ങനെ ചെറുക്കാമെന്നതും ചര്‍ച്ച ചെയ്യപ്പെടും. ചെറിയ കാര്യങ്ങളില്‍ പോലും മോശം വിശകലനം ഉണ്ടായാല്‍ അത് വ്യവസായത്തില്‍ ദൂര്‍വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ടൂറിസത്തിന് എത്രത്തോളം മുന്നേറാം എന്നതിന്റെ അനുഭവ സാക്ഷ്യങ്ങളും ചടങ്ങിലുണ്ടാകും. കമ്പ്യൂട്ടറുകളുടെ മുന്നില്‍ മാത്രമല്ല ഇന്ന് ഉപഭോക്താവിരിക്കുന്നത്, മറിച്ച് ഫോണിലൂടെയും ടാബിലൂടെയുമെല്ലാം അവര്‍ സംവദിക്കുന്നതു കൊണ്ട് എല്ലായിടത്തും സാന്നിധ്യം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Kochi, Kerala, News, Technology, Social Media, Online Registration,  Digital, I C T T, ICTT 2017: Country’s biggest tourism technology conference to address woes of hospitality industry. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia