5ജി ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഹുവായ്
Feb 7, 2019, 12:53 IST
മുംബൈ:(www.kasargodvartha.com 07/02/2019) 5ജി ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഹുവായ്. ബാഴ്‌സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2019ല്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ പ്രദര്‍ശിപ്പിക്കാനാണ് കമ്പനി തീരുമാനം. ഇതു സംഭന്ധിച്ച അറിയിപ്പ് കമ്പനി തന്നെയാണ് ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്ക് വച്ചത്.
പുറത്തവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫോള്‍ഡബിള്‍ 5ജി സ്മാര്‍ട്ട്‌ഫോണിന് 7.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഹുവായുടെ തന്നെ ഹൈസിലിക്കണ്‍ കിരിന്‍ പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുക. 5ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ടിനായി ബലോംഗ് 5000 മോഡവും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആദ്യ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം. എന്നാല്‍ ഫോള്‍ഡബിള്‍ ഫോണിന്റെ മാര്‍ക്കറ്റ് സംബന്ധിച്ച വിവരങ്ങളും ഏതൊക്കെ രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫോണ്‍ അവതരിപ്പിക്കുക എന്ന കാര്യത്തിലും കമ്പനി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Technology, Mobile Phone, Top-Headlines,Huawei Foldable 5G Smartphone Launch Set for February 24, Invite Reveals