ഹോണ്ട സിബി 300 ആറിന്റെ ഡെലിവറി ആരംഭിച്ചു
Apr 10, 2019, 14:01 IST
ഗുരുഗ്രാം: (www.kvartha.com 10.04.2019) ഹോണ്ട ഇന്ത്യയുടെ സിബി 300 ആറിന്റെ ഡെലിവറി ആരംഭിച്ചു. ചണ്ഡീഗഢ്, ജയ്പൂര്‍, ഡല്‍ഹി, ഗുരുഗ്രാം ഇവിടങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കായിരിക്കും ആദ്യ താക്കോലുകള്‍ കൈമാറുക. മറ്റു നഗരങ്ങളിലും ഉടനെ തന്നെ വിതരണം ആരംഭിക്കും. 16 തരത്തിലുള്ള പുതിയ സാമഗ്രഹികളും പ്രീമിയം, പ്രൊട്ടക്ഷന്‍, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട്‌സ് എന്നിങ്ങനെ നാല് കസ്റ്റമൈസ്ഡ് കിറ്റുകളും ഹോണ്ട ഇതോടനുബന്ധിച്ച് അവതരിപ്പിച്ചു.
Keywords: Honda CB300R deliveries start, news, National, Technology, Business.
ഉപഭോക്താക്കളുടെ ഉടമസ്ഥാനുഭവം ഉയര്‍ത്തുതിനായാണ് ഹോണ്ട സിബി 300 ആറിനുള്ള സാമഗ്രഹികളുടെ ഒരു നിര തന്നെ അവതരിപ്പിക്കുന്നത്. നാല് കസ്റ്റമൈസ്ഡ് കിറ്റുകളില്‍ നിന്നും ഉപഭോക്താവിന് ആവശ്യമനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഹോണ്ട സിബി 300 ആര്‍ മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫീയര്‍ റെഡ് എിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. ഇന്ത്യയിലുടനീളം 2.41 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയിലുടനീളമുള്ള വിങ് വേള്‍ഡ് ഡീലര്‍ഷിപ്പുകളിള്‍ ബുക്ക് ചെയ്യാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Honda CB300R deliveries start, news, National, Technology, Business.