city-gold-ad-for-blogger

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി ഗൂഗ്ള്‍

വാഷിങ്ടണ്‍: (www.kasargodvartha.com 15.12.2021) കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഗൂഗ്‌ളിന്റെ മുന്നറിയിപ്പ്. വാക്‌സിനേഷന്‍ നിയമങ്ങള്‍ പാലിക്കാത്തവരെ പുറത്താക്കുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗ്‌ളിലെ ചില ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു റിപോര്‍ട് പുറത്തുവന്നത്. 

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ ഡിസംബര്‍ മൂന്നിനകം അപ്‌ലോഡ് ചെയ്യണമെന്നാണ് ഗൂഗ്ള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവരേയും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാത്തവരേയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി ഗൂഗ്ള്‍

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യഘട്ടത്തില്‍ ശമ്പളത്തോടെ 30 ദിവസത്തെ അവധി നല്‍കും. പിന്നീട് ആറ് മാസത്തെ ശമ്പളമില്ലാത്ത അവധിയും നല്‍കും. ഇതിന് ശേഷവും വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ പുറത്താക്കല്‍ നടപടി ഉള്‍പെടെ സ്വീകരിക്കുമെന്ന് ഗൂഗ്ള്‍ മുന്നറിയിപ്പ് നല്‍കി. 

മതപരമായ അല്ലെങ്കില്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതും വ്യക്തമാക്കണമെന്നും അറിയിച്ചു. അതേസമയം വാര്‍ത്ത സംബന്ധിച്ച് ഔദ്യോഗികമായി ഗൂഗ്ള്‍ പ്രതികരിക്കാന്‍ തയാറായില്ല. ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മാത്രമായിരുന്നു ഗൂഗ്‌ളിന്റെ പ്രതികരണം. 

Keywords: News, World, Top-Headlines, Technology, COVID-19, Vaccinations, Health, Google, Employee, Google to eventually fire unvaccinated employees

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia