പുസ്തകങ്ങള്‍ വായിക്കാന്‍ ഇനി ഗൂഗിള്‍ ഓഡിയോയും
Jan 25, 2018, 13:52 IST
ഓഡിയോ ബുക്ക്‌സുമായി ബന്ധിപ്പിച്ച ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് ഐഓഎസ്, ആന്‍ഡ്രോയിഡ് വെയര്‍, ക്രോംകാസ്റ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ, ലാപ്‌ടോപ് എന്നിവയില്‍ ലഭ്യമാവുമെന്ന് ഗൂഗിള്‍ പ്ലേ ബുക്‌സ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവി ഗ്രേഗ് ഹാര്‍ട്രെല്‍ പറഞ്ഞു.
ഓഡിയോ ബുക്‌സില്‍ പ്രശസ്തരായ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ വായിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് ' ഓകെ ഗൂഗിള്‍ റീഡ് മൈ ബുക്ക്' എന്ന് കമന്റ് നല്‍കിയാല്‍ മതിയാകും. ഗൂഗിള്‍ ഹോം സ്പീക്കറിലും ഈ സൗകര്യം ലഭ്യമാവും.
ഓഡിയോ ബുക്ക്‌സ് വാങ്ങുന്നതിന് മുമ്പ് അല്‍പനേരം കേട്ട് നോക്കാനും സംവിധാനമുണ്ട്. 'ഓകെ ഗൂഗിള്‍ ഹൂ ഇസ് ദി ഓതര്‍' ഒകെ ഗൂഗിള്‍ സ്റ്റോപ്പ് പ്ലെയിങ് ഇന്‍ 20 മിനിറ്റിസ്' എന്നീ കമന്റുകളും നിങ്ങള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റിന് നല്‍കാം.
ഒന്നിലധികം ഉപകരണങ്ങളില്‍ നിന്ന് ഒരു പുസ്തകം തന്നെ നിങ്ങള്‍ക്ക് വായിച്ചു കേള്‍ക്കാന്‍ സാധിക്കും എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. അതായത് ആദ്യം നിങ്ങള്‍ ഫോണ്‍ വഴി കേട്ട പുസ്തകം പിന്നീട് ടാബിലോ മറ്റേതെങ്കിലും ഉപകരണം വഴിയോ കേള്‍ക്കാന്‍ സാധിക്കും. നിങ്ങളുടെ ആദ്യ ഓഡിയോ ബുക്കിന് ഗൂഗിള്‍ 50 ശതമാനം വില കിഴിവ് നല്‍കുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Technology, Book, Top-Headlines, Google Takes on Audible With New Audio book Offering