റഷ്യയില്‍ പ്ലേസ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നത് വിലക്കി ഗൂഗ്ള്‍
Mar 14, 2022, 17:46 IST
വാഷിങ്ടണ്‍: (www.kasargodvartha.com 14.03.2022) റഷ്യയില്‍ പ്ലേസ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്‌സ്‌ക്രിപ്ഷനുകളെടുക്കുന്നതും ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗ്ള്‍ വിലക്കേര്‍പെടുത്തിയതായി റിപോര്‍ട്. ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വഴി നിലവിലുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കാനോ റദ്ദാക്കാനോ സാധിക്കില്ലെന്നും ഗൂഗ്ള്‍ പറഞ്ഞു.
പേമെന്റ് സംവിധാനത്തിലുണ്ടായ തകരാറുകളെ തുടര്‍ന്ന് റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് ബില്ലിങ് സംവിധാനം ഉപയോഗിക്കാനാകില്ലെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ആപുകളും ഗെയിമുകളും നല്‍കുന്ന പെയ്ഡ് സേവനങ്ങള്‍ പണം നല്‍കി വാങ്ങാന്‍ റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കില്ല. അതേസമയം സൗജന്യ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ലെന്നാണ് റിപോര്‍ട്.
അതേസമയം പുതിയ പ്രഖ്യാപനത്തിന് മുമ്പ് സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ബില്ലിങ് കാലാവധി തീരുന്നത് വരെ സേവനം ഉപയോഗിക്കാന്‍ സാധിക്കും. നിലവിലുള്ള ഡെവലപര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ബില്ലിങ് ഗ്രേസ് പിരീയഡ് അനുവദിക്കും. മാത്രമല്ല പേമെന്റ് നടക്കുന്നത് വരെ ഫ്രീ ട്രയലുകള്‍ തുടരുകയും ചെയ്യും. റഷ്യല്‍ പരസ്യങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പെടുത്തുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം.
Keywords: Washington, News, Top-Headlines, Technology, Business, Russia, Ukraine, Ukraine war, World, Google stops Russian Android users from making Play Store purchasse.
Keywords: Washington, News, Top-Headlines, Technology, Business, Russia, Ukraine, Ukraine war, World, Google stops Russian Android users from making Play Store purchasse.