യൂട്യൂബില്‍ പ്രചരിപ്പിക്കുന്ന അപകീര്‍ത്തികരമായ വീഡിയോകള്‍ തടയാന്‍ ഒരുങ്ങി ഗൂഗിള്‍
Dec 5, 2017, 11:29 IST
ലണ്ടന്‍:(www.kasargodvartha.com 05/12/2017) തീവ്രവാദപരവും അപകീര്‍ത്തികരവുമായ തരത്തില്‍ വിവരങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഒരുങ്ങി ഗൂഗിള്‍. ഇതിനായി പതിനായിരം ജീവനക്കാരെ നിയമിക്കുന്നു എന്നാണ് വിവരം. ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ, തെറ്റിദ്ധരിപ്പിക്കുകയോ, ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ കണ്ടെത്തി തടയുകയാണ് ലക്ഷ്യമെന്ന് യൂട്യൂബ് ചീഫ് എക്‌സിക്യുട്ടീവ് സൂസണ്‍ വൊജിസ്‌കി അറിയിച്ചു.
തീവ്രവാദപരവും അശ്ലീലപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും, അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ 10,000 ജീവനക്കാരെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂസണ്‍ വൊജിസ്‌കി.
ഭീകരാക്രമണവുമായി ബന്ധപ്പെട്ടതടക്കം നിരവധി തെറ്റായ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ളവര്‍ ഇന്റര്‍നെറ്റ് ഭീകരന്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം വീഡിയോകള്‍ തടയണമെന്ന് അവര്‍ ഗൂഗിള്‍ അടക്കമുള്ളവരോട് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിള്‍ പുതിയ നീക്കവുമായി മുന്നോട്ട് വന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Technology, Google, You tube, Videos, Internet, Interview, Google is ready to stop defamatory videos spreading on YouTube,Top-Headlines.