city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്,

മുംബൈ:(www.kasargodvartha.com 10/05/2018) ഗൂഗിള്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്. തങ്ങളുടെ പ്രശസ്തമായ ഗൂഗിള്‍ മാപ്സില്‍ പുതിയ അഞ്ചു ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ I/O 2018 ലാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. പുതിയ അഞ്ച് ഫീച്ചറുകളാണ് ഗൂഗിള്‍ കൊണ്ടു വന്നിരിക്കുന്നത്. മാപ്പില്‍ വരാന്‍ പോകുന്ന പുതിയ ഫീച്ചറുകള്‍ കാണാം.

1. ഫോര്‍ യൂ ടാബ്

നിങ്ങളുടെ പരിസരത്ത് നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ അടുത്ത് ഒരു പുതിയ കഫെയോ റെസ്റ്റോറന്റോ തുറക്കുന്നുണ്ടെങ്കില്‍ ഫോര്‍ യൂ ടാബ് നിങ്ങളെ അറിയിക്കും. പുതിയ ട്രെന്‍ഡിങ്ങായ സ്ഥലങ്ങളും നിങ്ങളുടെ ഇഷ്ടപെട്ട വ്യവസായ സ്ഥാപങ്ങളുടെ വാര്‍ത്തകളും ഈ ഫീച്ചര്‍ നല്‍കും.

2. ഗൂഗിള്‍ ലെന്‍സ്

സ്മാര്‍ട്ട് ഫോണിലെ ക്യാമറയുടെ സഹായത്തോടെ ഗൂഗിള്‍ മാപ്സ് സ്ട്രീറ്റ് വ്യൂവും മാപ്പിലെ ഡേറ്റകളും സംയോജിപ്പിക്കും. വിഷ്വല്‍ അസിസ്റ്റന്‍സ് ക്യാമറയില്‍ വരുമ്‌ബോള്‍ യാത്രക്കും അടുത്തുള്ള സ്ഥലങ്ങള്‍ അറിയാനും സഹായകമാകും.

പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്,


3. ഗ്രൂപ്പ് പ്ലാനിംഗ്

ഈ പുതിയ ഫീച്ചര്‍ മാപ്സ് ആപ്പ് വിടാതെ തന്നെ നിങ്ങളുടെ കൂട്ടുകാരുകളുമായും കുടുംബവുമായും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. നിങ്ങള്‍ ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം, ഇഷ്ടപെട്ട സ്ഥലങ്ങള്‍ അമര്‍ത്തുക, മറ്റുള്ളവര്‍ക്ക് കാണാവുന്ന രീതിയില്‍ ഇത് ഷോര്‍ട്ലിസ്റ്റില്‍ കിടക്കും. ഉപയോക്താക്കള്‍ക്ക് ഒരു സ്ഥലത്തെ കുറിച്ച് ചാറ്റ് ചെയ്യാനും തീരുമാനം എടുക്കാനും ഈ ഫീച്ചര്‍ സഹായിക്കും. കൂടാതെ, ആ സ്ഥലത്തു റിസര്‍വേഷന്‍ നടത്താനും വാഹങ്ങള്‍ കണ്ടുപിടിക്കാനും ഗൂഗിള്‍ മാപ് സഹായിക്കും.

4. യുവര്‍ മാച്ച് സ്‌കോര്‍

യന്ത്രപഠനത്തിലാണ് ഗൂഗിള്‍ മാപ്സ് ആശ്രയിക്കുന്നത്. ഒരു സ്ഥലത്തിന് അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് റേറ്റിംഗ് കൊടുക്കാനും ഗൂഗിള്‍ മാപ്സ് അവസരം നല്‍കുന്നു. മാപ്സ് ആപ്പില്‍ നിങ്ങള്‍ക്ക് നേരിട്ട് ഒരു റെസ്റ്റോറെന്റിന് റേറ്റിംഗ് നല്‍കാം.

5. കൂട്ടുകാരുമായി ETA പങ്കുവെയ്ക്കാം

ഇനി ഗൂഗിള്‍ മാപ്സ് ഗൂഗിള്‍ അസിസ്റ്റന്റിനെ സഹായത്തോടെ നിങ്ങള്‍ എപ്പോള്‍ എത്തുമെന്ന് നിങ്ങളുടെ കൂട്ടുകാര്‍ക്ക് സന്ദേശം അയക്കും. ഒരു സ്ഥലത്തു ഒരാള്‍ക്ക് എത്താന്‍ വേണ്ട സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്ക് കൂട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Technology, Google, Google I/O 2018: Google Maps to Get AR Mode, Redesigned Explore Tab, Group Planning, and More 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia