city-gold-ad-for-blogger

ഇംഗ്ലീഷും ഹിന്ദിയും ഇനി എളുപ്പമാക്കാം, കുട്ടികള്‍ക്കായി ബോലോ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള്‍

മുംബൈ:(www.kasargodvartha.com 07/03/2019) പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ കുട്ടികളെ സഹായിക്കുന്ന ബോലോ മൊബൈല്‍ ആപ്ലിക്കേഷന്‍. ഗൂഗിള്‍ ആണ് ബോലോ പുറത്തിറക്കിയിരിക്കുന്നത്. പലര്‍ക്കും വളരെ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണ് ഹിന്ദിയും ഇംഗ്ലീഷും. കുഞ്ഞുനാളില്‍ തന്നെ ഇത് എളുപ്പമാക്കിയാല്‍ ഭാവിയില്‍ ബുദ്ധിമുട്ടേണ്ടിവരില്ല.

ഇംഗ്ലീഷും ഹിന്ദിയും ഇനി എളുപ്പമാക്കാം, കുട്ടികള്‍ക്കായി ബോലോ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള്‍


സൗജന്യ സേവനം നല്‍കുന്ന ബോലോ ആപ്പില്‍ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്. ഓഫ്‌ലൈനായും സേവനം ലഭ്യമാണ്. ഇത് കുട്ടികളുടെ ശ്രദ്ധ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌പോമുകളിലേക്ക് പോകുന്നതിനെ തടയുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

ഇംഗ്ലീഷും ഹിന്ദിയും ഇനി എളുപ്പമാക്കാം, കുട്ടികള്‍ക്കായി ബോലോ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള്‍

രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കാം. ദിവസം 10 മുതല്‍ 15 മിനിട്ട് വരെ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഭാഷാ മികവ് ഉണ്ടാക്കാമെന്നും അധികൃതര്‍ പറയുന്നു. കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരവും ആപ്പ് ശേഖരിക്കുകയില്ല എന്നും ഗൂഗിള്‍ ഉറപ്പ് നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Students, Technology, Parents,Google introduced new app bolo mobile for students

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia