ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന റിപ്ലൈ റോബോട്ട് സംവിധാനം ഒരുക്കി ഗൂഗിള്‍
Feb 15, 2018, 15:29 IST
(www.kasargodvartha.com 15/02/2018) ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന റിപ്ലൈ റോബോട്ട് സംവിധാനം ഒരുക്കി ഗൂഗിള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു റോബോട്ടിന് ജന്മം നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇനി വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ നിങ്ങളെ റോബോട്ട് സഹായിക്കും.
നിങ്ങള്‍ക്ക് മറ്റുള്ളവര്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുക മാത്രമല്ല, നിങ്ങളുടെ ലൊക്കേഷന്‍, കലണ്ടര്‍ തുടങ്ങി ആ ചാറ്റിനിടയില്‍ ആവശ്യമായി വരുന്ന എല്ലാ വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഈ റിപ്ലൈ റോബോട്ടിന്റെ നിര്‍മിത ബുദ്ധി പ്രവര്‍ത്തിക്കുന്നത്. 'ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡും' റിപ്ലൈ റോബോട്ടില്‍ ഉണ്ട്. ഇതുവഴി നിങ്ങള്‍ക്ക് മറുപടി സന്ദേശം അയക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത് എങ്കില്‍ അക്കാര്യം അറിയിച്ചുള്ള മറുപടി റോബോട്ട് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിളിന്റെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസ്സേജ്, സ്‌കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലും ഹാങ്ഔട്ട്, അലോ ആപ്പുകളിലും പ്രവര്‍ത്തിക്കുന്ന 'റിപ്ലൈ' (Reply) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംവിധാനത്തിന്റെ അണിയറ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏരിയ 120 എന്ന് വിളിക്കുന്ന ഗൂഗിളിന്റെ പരീക്ഷണ ശാലയിലാണ് ഇതൊക്കെ നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Technology, Google whats app, Facebook, Skype, Androyed, Google has designed a reply robot system that helps you chat