നിങ്ങള്‍ക്ക് പാട്ട് ഏതാണെന്ന് അറിയില്ലേ? ഗാനത്തിന്റെ ട്യൂണോ, രണ്ട് വരിയോ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ ഒന്ന് മൂളിയാല്‍ മതി, ബാക്കി ഗൂഗിള്‍ നോക്കിക്കോളും
ന്യൂയോര്‍ക്ക്: (www.kasargodvartha.com 17.10.2020) ഗൂഗിള്‍ ആപ്പില്‍ കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. നിങ്ങള്‍ക്ക് ഒരു പാട്ടിന്റെ ട്യൂണ്‍ അറിയാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് പാട്ടിന്റെഒരു വാക്ക് അറിയാം. എന്നാലേ മനസിലുള്ള പാട്ട് ഏതാണെന്ന് അറിയില്ല. ഈ സാഹചര്യത്തിലാണ് സഹായവുമായി ഗൂഗിള്‍ എത്തുന്നത്. നിങ്ങള്‍ വിചാരിച്ചിരിക്കുന്ന ഗാനത്തിന്റെ ട്യൂണോ, രണ്ട് വരിയോ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ ഒന്ന് മൂളിയാല്‍ മതി. ഉടനെ ആ ഗാനം ഗൂഗിള്‍ നിങ്ങള്‍ക്ക് കണ്ടുപിടിച്ചു തരും.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്റില്‍ പോയി 'search a song' എന്ന ഓപ്ഷന്‍ എടുത്തും പാട്ടുകളെ ഇങ്ങനെ സെര്‍ച്ച് ചെയ്യാം. അതേസമയം ഈ സെര്‍ച്ചിന് ഗൂഗിള്‍ പറയുന്ന ആക്യൂറസി റൈറ്റ് 50 ശതമാനമാണ്. ചിലപ്പോള്‍ പ്രദേശിക ഭാഷയിലെ ഗാനങ്ങളില്‍ ഇതിലും കുറവ് കാര്യക്ഷമതയെ തുടക്കത്തില്‍ ലഭിക്കൂ എന്നാണ് ടെക് സൈറ്റുകളുടെയും അഭിപ്രായം. ആന്‍ഡ്രോയ്ഡില്‍ നിലവില്‍ 20 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.
Keywords: News, World, Top-Headlines, Technology, Google, Google Assistant, Help, Google Assistant will now help you find a song by humming the tune to its search