city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ജിയോകാസറ' കാസര്‍കോടിന്റെ ഭൂമിശാസ്ത്രവിജ്ഞാനകോശം ഒറ്റ ക്ലിക്കില്‍ ലഭിക്കും

കാസര്‍കോട്:(www.kasargodvartha.com 21/12/2017) കാസര്‍കോട് ഗവ: കോളേജില്‍വച്ച് നടന്ന ജിയോളജി നാഷണല്‍ സെമിനാറില്‍വച്ച് 'ജിയേകാസറ' സോഫ്റ്റ് വെയറിന്റെ മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ചു. 2018 മെയ് ആദ്യവാരത്തോടുകൂടി പൊതുജനങ്ങള്‍ക്കായി സോഫ്റ്റ് വെയര്‍ സമര്‍പ്പിക്കുമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മാംഗ്ലൂര്‍ ഓഫീസ് ഡയറക്ടര്‍ എ സി ദിനേഷ് അറിയിച്ചു.

സോഫ്റ്റ് വെയറിന്റെ മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാസര്‍കോട് ഗവ: കോളേജ് ജിയോളജി വകുപ്പും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും സംയുക്തമായി ഏറ്റെടുക്കുന്ന സംരംഭമാണ് ജിയോകാസറ. കാസറഗോഡ് ജില്ലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ഭൂഗര്‍ഭ ജലവിതാനം, ഭൗമരൂപങ്ങള്‍, ടൂറിസം സാധ്യതകള്‍, വില്ലേജ്, പഞ്ചായത്ത്, താലൂക്ക് ,അതിര്‍ത്തികള്‍ എന്നിവയെല്ലാം സാധാരണക്കാരനിലെത്തിക്കാനുള്ള ശ്രമമാണ് ഈ സോഫ്റ്റ് വെയര്‍.

'ജിയോകാസറ' കാസര്‍കോടിന്റെ ഭൂമിശാസ്ത്രവിജ്ഞാനകോശം ഒറ്റ ക്ലിക്കില്‍ ലഭിക്കും

ഉരുള്‍പൊട്ടല്‍ സാധ്യതകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ക്രമീകരണം, ഭൂഗര്‍ഭജലത്തിനുള്ള സാധ്യതയ്ക്കനുസരിച്ചുള്ള ക്രമീകരണം തുടങ്ങി സാധാരണക്കാരന് ഉപയോഗിക്കാന്‍ പറ്റുന്ന നിരവധി വിവരങ്ങളുടെ ശേഖരമാണ് ജിയോകാസറ. ഗവേഷകര്‍ ,വിദ്യാര്‍ത്ഥികള്‍ ,ഭരണകര്‍ത്താക്കള്‍ ,എന്നിവര്‍ക്ക് ഒറ്റ ക്ലിക്കില്‍ വിവരങ്ങള്‍ നല്‍കുന്ന സോഫ്റ്റ് വെയര്‍ ഗൂഗിള്‍ എര്‍ത്തില്‍ ഭുപടങ്ങള്‍ തുറന്ന് വരുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തത് .

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഡയറക്ടര്‍ എ സി ദിനേഷ്, സീനിയര്‍ ജിയോളജിസ്റ്റ് സജേഷ് പി വി, കാസറഗോഡ് ഗവ: കോളജ് ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ എ എന്‍ മനോഹരന്‍, എം എസ് സി ജിയോളജി വിദ്യാര്‍ത്ഥികളായ എസ് ഗുരുപ്രസാദ്, ജി തേജസ് ,എം.അക്ഷയ്, കെ അനുപ്രിയ, കെ എച്ച് ആയിദ പര്‍വീന്‍ എന്നിവരാണ് 'ജിയോകാസറ' സോഫ്റ്റ് വെയറിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

കാസറഗോഡ് ജില്ലയിലെ ഭൂമിശാസ്ത്രപരവും ഭൂഗര്‍ഭശാസ്ത്രപരവുമായ എല്ലാ വിവരങ്ങളുടെയും ശേഖരമായ സോഫ്റ്റ് വെയര്‍ കാസര്‍കോടിന്റെ ജിയോളജി പഠനങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി കൊണ്ടുവരുമെന്ന് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, കോളേജിയേറ്റ് എഡ്യുക്കേഷന്‍ പ്രൊഫ: വി.ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. ജിയോളജി വിഭാഗം തലവന്‍ ഡോ. എ എല്‍ അനന്തപത്മനാഭ ചടങ്ങില്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Govt.college, Education, Social-Media, Technology, Geology, Google, Geographical encyclopedia of 'Geocasara' Kasargod is available with one click

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia