city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ്യൂച്ചര്‍ ഐടി ഉച്ചകോടി: പ്രമുഖരുടെ നീണ്ട നിരയെത്തും

കോഴിക്കോട്: (www.kasargodvartha.com 08.02.2018) കേരള സര്‍ക്കാര്‍ കൊച്ചിയില്‍ നടത്തു ഫ്യൂച്ചര്‍ ഐടി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രമുഖരുടെ നീണ്ട നിരയെത്തും. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ഇന്‍ഫോസിസ് നോ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ എിവരടക്കമുള്ള പ്രമുഖരാണ് കൊച്ചിയിലെത്തുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാന വാണിജ്യ സദസായി ഇതു മാറുമെന്ന്് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ അറിയിച്ചു. മാര്‍ച്ച് 22, 23 തിയതികളില്‍ ലെ മെറിഡിയനില്‍ വച്ചാണ് ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഉച്ചകോടി നടക്കുന്നത്. ഇതിനു മുന്നോടിയായി കോഴിക്കോെട്ട ഐടി സമൂഹവുമായി സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ഐടി പാര്‍ക്കസ് കേരള സിഇഒ ഋഷികേശ് നായര്‍ എിവര്‍ കൂടിക്കാഴ്ച നടത്തി.

ഫ്യൂച്ചര്‍ ഐടി ഉച്ചകോടി: പ്രമുഖരുടെ നീണ്ട നിരയെത്തും

ഐടി അനുബന്ധ മേഖലകളിലെ രണ്ടായിരത്തോളം പ്രമുഖരാണ് ഉച്ചകോടിക്കെത്തുന്നത്. ലോകത്തിലെ തന്നെ മികച്ച ഐടി സ്ഥാപനങ്ങളില്‍ കണ്ണായ സ്ഥാനത്തുള്ളവര്‍ മലയാളികളാണെന്ന് എം ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ഒത്തുകൂടേണ്ടത് സംസ്ഥാനത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. നിര്‍മിത ബുദ്ധിയില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍നിന്നാണ്. ഇപ്പോഴത്തെ നിഷേധാത്മക ചിന്താഗതി മാറ്റിവച്ച് നമ്മുടെ സംസ്ഥാനത്തിന്റെ നന്മയും മികച്ച വിഭവ ശേഷിയും ലോകത്തെ അറിയിക്കുക എന്നതാണ് ഹാഷ്ടാഗ് ഫ്യൂച്ചറിന്റെ ആത്യന്തിക ലക്ഷ്യമെന്ന്് അദ്ദേഹം പറഞ്ഞു.

മറ്റുള്ള സംസ്ഥാനങ്ങള്‍ താരതമ്യേന ചെറിയ നേട്ടങ്ങള്‍ പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ഐടി മേഖലയില്‍ നിശബ്ദമായി കൈവരിച്ച വലിയ നേട്ടങ്ങള്‍ പുറത്തുപറയാന്‍ കേരളം മടി കാണിക്കുകയാണെ് ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഐടി മേഖലയുടെ കുതിച്ചു ചാട്ടത്തിനും എത്രയോ മുമ്പുതന്നെ രാജ്യത്തെ വ്യവസായ വാണിജ്യ മേഖലയില്‍ കേരളത്തിന്റെ സ്ഥാനം മികച്ചതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ്, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ എിവയില്‍ ഇന്നും രാജ്യത്തെ മികച്ച സംരംഭങ്ങള്‍ കേരളത്തില്‍ നിന്നുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രാധാന്യത്തെക്കുറിച്ച് സ്വയം ബോധവാന്മാരാവുകയും അത് ലോകത്തിനെ അറിയിക്കുകയും ചെയ്യുകയാണ് ഹാഷ്ടാഗ് ഫ്യൂച്ചര്‍ സമ്മേളനത്തിലൂടെ ഉദ്ദേശിക്കുതെന്ന് ഋഷികേശ് നായര്‍ ചൂണ്ടിക്കാട്ടി. ഏതു രാജ്യത്തിനും സേവനം നല്‍കാന്‍ പ്രാപ്തിയുള്ള 600 ഓളം കമ്പനികളാണ് കേരളത്തിലെ ഐടി പാര്‍ക്കുകളിലുള്ളത്. ഇവയെല്ലാം മികച്ച ലോക നിലവാരത്തിലുള്ളതാണെും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ് വെയര്‍ അസോസിയേറ്റിന്റെ സിഇഒയും മുഖ്യമന്ത്രിയുടെ ഐടി ഉന്നതാധികാര സമിതി അംഗവുമായ ദുലീപ് സഹദേവനും പരിപാടിയില്‍ സംബന്ധിച്ചു. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ് ഡി ഷിബുലാല്‍ അധ്യക്ഷനായ ഐടി ഉന്നതാധികാരസമിതിയുടെ തീരുമാനമനുസരിച്ചാണ് ഉച്ചകോടി നടത്തുത്.

മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവി ജോസഫ് സിരോഷ്, ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ അജിത് ജെ തോമസ്, കെപിഎംജി ഇന്ത്യ സിഇഒയും ചെയര്‍മാനുമായ അരുണ്‍ എം കുമാര്‍, എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്നവേഷന്‍സ് ഓഫീസര്‍ ക്രിസ്റ്റഫര്‍ മ്യൂളര്‍, ഓക്‌റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ. തോമസ് സക്കറിയ, ട്രീനി സസ്‌റ്റെയിനബിള്‍ സൊല്യൂഷന്‍സ് സിഇഒ അങ്കുശ് പട്ടേല്‍ തുടങ്ങി വിദേശത്തെയും ഇന്ത്യയിലെയും നിരവധി സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരാണ് ഉച്ചകോടിക്കെത്തുന്നത്.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Technology, Kerala Government, Future IT Meet, Future to trace quality people for a bright future for Kerala: IT Secretary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia