ഫ്‌ലിപ്കാര്‍ടില്‍ തകര്‍പ്പന്‍ ഓഫറുകള്‍ മാര്‍ച് 12 മുതല്‍ ആരംഭിക്കുന്നു; 'സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളുകള്‍'
Mar 10, 2022, 17:47 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 10.03.2022) വീണ്ടും വന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്. ഫ്‌ലിപ്കാര്‍ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ മാര്‍ച് 12 ന് തുടങ്ങി 16 വരെ തുടരും. റിയല്‍മി, ഒപോ, സാംസങ്, ആപിള്‍, വണ്‍പ്ലസ്, മോടോ എന്നിവയില്‍ നിന്നും മറ്റും സ്മാര്‍ട് ഫോണുകള്‍ ഓഫര്‍ വിലയില്‍ വാങ്ങാനാകും. അതേസമയം ഓഫര്‍ വിവരങ്ങളൊന്നും ഫ്‌ലിപ്കാര്‍ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഡീലുകളെല്ലാം വൈകാതെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളുകള്‍ ലഭിച്ചേക്കുമെന്ന് കരുതുന്നു. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ സ്മാര്‍ട് വാചുകള്‍ക്ക് 60 ശതമാനം വരെയും ട്രിമറുകള്‍ക്കും ഷേവറുകള്‍ക്കും 70 ശതമാനം വരെയും ലാപ്ടോപുകള്‍ക്ക് 40 ശതമാനം വരെയും കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വണ്‍പ്ലസ്, ബോട്, ജെബിഎല്‍, റിയല്‍മി തുടങ്ങി ബ്രാന്‍ഡുകളില്‍ നിന്നുള്ള പോര്‍ടബിള്‍ സ്പീകറുകളും ഹെഡ്ഫോണുകളും 80 ശതമാനം വരെ കിഴിവില്‍ ലഭിക്കും. ഫ്‌ലിപ്കാര്‍ടില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവില്‍ ഹോളി വസ്ത്രങ്ങള്‍ വാങ്ങാം. കൂടാതെ ബിഗ് സേവിങ് ഡേയ്സ് സെയിലില്‍ വീട്ടിലേക്കും അടുക്കളയിലേക്കും വേണ്ട അവശ്യവസ്തുക്കള്‍ 99 രൂപയ്ക്ക് മുതല്‍ വാങ്ങാം.
ഫര്‍ണിചര്‍, ജിം, പോഷകാഹാരം, പലചരക്ക് സാധനങ്ങള്‍ തുടങ്ങി വിഭാഗങ്ങളിലും മികച്ച ഡീലുകള്‍ പ്രതീക്ഷിക്കാം. എല്ലാ ദിവസവും 12 എംഎം, 8 എഎം, 4 പിഎം സമയങ്ങളില്‍ പുതിയ ഡീലുകള്‍ വെളിപ്പെടുത്തുമെന്ന് ഫ്‌ലിപ്കാര്‍ട് അറിയിച്ചു.
Keywords: New Delhi, News, National, Top-Headlines, Technology, Business, Mobile Phone, Flipkart Big Saving Days: Sale Begins from March 12.