city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രണയിക്കുന്നവര്‍ക്കായി ഫെയ്സ്ബുക്കിന്റെ പുതിയ ഫീച്ചര്‍, ഡേറ്റിങ്ങു മുതല്‍ വിവാഹം വരെ വിരല്‍ തുമ്പില്‍

സാന്‍ജോസ്:(www.kasargodvartha.com 02/05/2018) പ്രണയമായിരുന്നില്ല ഫെയ്സ്ബുക്കിന്റെ ഉത്ഭവ ലക്ഷ്യം. എന്നാലും പ്രണയവും അതില്‍ പ്രധാന ഘടകമായി. ഫെയ്സ്ബുക്കിലൂടെ പ്രണയിച്ചവരും, വിവാഹം കഴിച്ചവരും, ഉണ്ടായിരുന്ന പ്രണയം തകര്‍ന്നവരുമായി നിരവധി ആളുകള്‍ നമ്മുക്കിടയിലുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിന്റെ ശില്‍പി സുക്കര്‍ബര്‍ഗ് പ്രണയ അതിരുകള്‍ കൂടുതല്‍ വിശാലമാക്കാനുള്ള ഒരുക്കത്തിലാണ്. പങ്കാളികളെ തേടാനും പ്രണയിക്കാനും വിവാഹത്തിലെത്താനും സഹായിക്കുന്ന ഡേറ്റിങ് ആപ്പാണ് ഫേസ്ബുക്ക് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതുവഴി യുവാക്കള്‍ക്കിടയില്‍ ഫെയ്സ്ബുക്കിന്റെ പ്രചാരം ഇനിയും വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൃദയാകൃതിയില്‍ ചുവപ്പു നിറത്തിലുള്ള ലോഗോയാണ് പുതിയ ആപ്പിന്. ഡേറ്റിങിനുള്ള അഭിരുചികള്‍ക്കനുസരിച്ചായിരിക്കും ഫെയ്സ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടെത്തി നിര്‍ദേശം നല്‍കും.

പ്രണയിക്കുന്നവര്‍ക്കായി ഫെയ്സ്ബുക്കിന്റെ പുതിയ ഫീച്ചര്‍, ഡേറ്റിങ്ങു മുതല്‍ വിവാഹം വരെ വിരല്‍ തുമ്പില്‍

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറുതെ വീഡിയോ കാണലും ചാറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫെയ്സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്സ്ബുക്കില്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സുക്കര്‍ബര്‍ഗ് കരുതുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉള്ള ആലോചനയാണ് ഒടുവില്‍ പുതിയ ആപ്പിലൂടെ ഫെയ്സ്ബുക്ക് നടപ്പാക്കുന്നത്.പുതിയ പ്രഖ്യാപനത്തോടെ ഫെയ്സ്ബുക്ക് ഓഹരിയില്‍ 1.1%ത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Social-Media, Marriage, Top-Headlines, Facebook, Technology,Video,Facebook unveils new online dating feature

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia