city-gold-ad-for-blogger

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം;കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്, അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ഉള്‍പ്പെടെ ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്:(www.kasargodvartha.com 05/04/2018) ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്, അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ഉള്‍പ്പെടെ ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക്. ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കിന്റെ പ്രതികരണം. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണ്. ആകെ ചോര്‍ന്നവരില്‍ 81 ശതമാനവും അമേരിക്കക്കാരുടേതാണ്. 562,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് ഫേയ്‌സ്ബുക്ക് അധികൃതര്‍ ബ്ലോഗിലൂടെ പറയുന്നത്.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള് കൈമാറിയിട്ടുണ്ടാകാം. അതേ സമയം ഈ വിവരങ്ങള്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ബ്ലോഗില് പറയുന്നു. ചോര്‍ച്ച സംബന്ധിച്ച് ഈ മാസം 11-ന് സക്കര്‍ബര്‍ഗ് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകുന്നുണ്ട്.

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം;കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്, അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ഉള്‍പ്പെടെ ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു

വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ തെറ്റാണ് ഉണ്ടായതെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാര്‍ത്താ സമ്മേളനത്തില്‍ തുറന്ന് പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധനല്‍കുന്നതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Technology, Press meet, Facebook, Customer, Facebook leak: Details of over 5.6 lakh Indian users may have been shared with Cambridge Analytica

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia