city-gold-ad-for-blogger
Aster MIMS 10/10/2023

വിപ്ലവകരമായ മാറ്റത്തിന് ഫേസ്ബുക്; പേരടക്കം മാറും; വരാനിരിക്കുന്നത് വിചിത്രമായ മറ്റൊരു ലോകം; ഒക്ടോബര്‍ 28 ന് എന്ത് സംഭവിക്കും

ന്യൂയോര്‍ക്: (www.kasrgodvartha.com 20.10.2021) സാമൂഹ്യ മാധ്യമ രംഗത്തെ ഭീമന്മാരായ ഫേസ്ബുക് നിര്‍ണായക മാറ്റത്തിനൊരുങ്ങുന്നതായി റിപോര്‍ട്. പേരുള്‍പെടെ മാറുമെന്നാണ് സൂചന. ഒക്ടോബര്‍ 28 ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സില്‍ പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ഫേസ്ബുക് ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ മാര്‍ക് സക്കര്‍ബര്‍ഗ് പദ്ധതിയിടുന്നതായാണ് വിവരം.

വിപ്ലവകരമായ മാറ്റത്തിന് ഫേസ്ബുക്; പേരടക്കം മാറും; വരാനിരിക്കുന്നത് വിചിത്രമായ മറ്റൊരു ലോകം; ഒക്ടോബര്‍ 28 ന് എന്ത് സംഭവിക്കും

സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം. ജനങ്ങളെ വെര്‍ച്വല്‍ ലോകത്ത് പരസ്പരം സംവദിക്കാന്‍ അവസരമൊരുക്കുന്ന മെറ്റാവേഴ്സ് എന്ന് വിപ്ലവകരമായ മാറ്റത്തിലേക്കാണ് ഫെസ്ബുകും മാറാനൊരുങ്ങുന്നത്. വെര്‍ച്വല്‍ (ഭാവനാത്മകമായ) പരിതസ്ഥിതിയില്‍ ആളുകള്‍ക്ക് കളിക്കാനും ജോലിചെയ്യാനും യാത്ര ചെയ്യാനും ആശയവിനിമയം നടത്താനും ഭക്ഷണം കഴിക്കാനും കഴിയുംവിധം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ലോകമാണ് മെറ്റാവേഴ്‌സ്.

വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ആക്സസ് ചെയ്യാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് സകര്‍ബര്‍ഗ് നേരത്തെ പറഞ്ഞത്. മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്ട് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റഗ്രാം, വാട്സപ്, ഒകുലസ് തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകള്‍ ഫേസ്ബുകിന് കീഴിലാണ്. പുതിയ ബ്രാന്‍ഡ് വരുന്നതോടെ ഇവയെ എല്ലാം ഒരു മാതൃകമ്പനിക്ക് കീഴിലാക്കുമെന്നാണ് അറിയുന്നത്.

Keywords:  News, Social-Media, World, Business, Top-Headlines, Technology, Mobile Phone, Internet, Facebook, Development, Facebook is planning to change its company name focus on building metaverse.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia