മണിക്കൂറുകളോളം നിശ്ചലമായ ഫെയ്‌സ്ബുകും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി
Oct 5, 2021, 07:09 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 05.10.2021) മണിക്കൂറുകളോളം നിശ്ചലമായ സാമൂഹ്യമാധ്യമങ്ങളായ ഫെയ്‌സ്ബുകും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇന്‍ഡ്യയില്‍ പ്രവര്‍ത്തനം നിലച്ച ഫെയ്‌സ്ബുക്, വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം എന്നിവ ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്.
ഫെസ്ബുക്ക് കുടുംബത്തിലെ ആപുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്റര്‍നെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. ഇതിനുപിന്നാലെ ആക്ഷേപമുയര്‍ന്നതോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന വിശദീകരണവുമായി ഫെയ്‌സ്ബുക് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. വാട്സ്ആപിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായി റിപോര്‍ടുണ്ട്.
Keywords: New Delhi, News, National, Technology, Facebook, Instagram, Top-Headlines, Whatsapp, Reconnecting, Facebook, Instagram, WhatsApp partly reconnecting after nearly six-hour outage