വിവരങ്ങളെല്ലാം ഇനി വിരല്‍തുമ്പില്‍; ജില്ലാ പോലീസ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു
Jan 20, 2017, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2017) കാസര്‍കോട് പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പി പി തമ്പാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍ സി ഐ പിഎന്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചു. കമ്പ്യൂട്ടര്‍സെല്‍ എസ് ഐ രവി കൈതപ്രം സ്വാഗതവും എ എസ് ഐ മധു നന്ദിയും പറഞ്ഞു.
www.kasaragodpolice.gov.in എന്നതാണ് ജില്ലാ പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ്. ജില്ലാ പോലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍, ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതുമായ എഫ് ഐ ആറുകള്‍, ഓണ്‍ലൈന്‍ വഴി പിഴയടക്കാനുളള സംവിധാനം, പിടികിട്ടാപ്പുള്ളികളുടെയും കാണാതായവരുടെയും വിവരങ്ങള്‍, ജില്ലാ പോലീസിലെ സ്ഥലം മാറ്റം, സീനിയോറിറ്റി ലിസ്റ്റുകള്‍, വകുപ്പിന്റെ വിവിധ പരിപാടികള്‍ തുടങ്ങിയവ വെബ് സൈറ്റില്‍ ലഭ്യമാകും. മറ്റു വകുപ്പുകളുടെയും ജില്ലാപോലീസ് മേധാവികളുടെയും ലിങ്കുകളും വെബ് സൈറ്റിലുണ്ട്.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ വെബ് സൈറ്റായ www.cmo.kerala.gov.in എന്നതിന്റെ ഉപയോഗത്തെക്കുറിച്ചും പരാതികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എങ്ങനെ ശരിയായ രീതിയില്‍ തീര്‍പ്പുകല്‍പ്പിക്കും എന്നതിനെക്കുറിച്ചും ക്ലാസുകള്‍ നടന്നു. തിരുവനന്തപുരം സി-ഡിറ്റ് ഉദ്യോഗസ്ഥരായ ശ്രീജിത്, രാജേഷ്, എസ് ഐ രവി, ബിന്ദു എന്നിവര്‍ ക്ലാസെടുത്തു. അപകടരഹിതമായ കാസര്‍കോട് ജില്ല എന്ന ലക്ഷ്യവുമായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ നിര്‍മിച്ച വാട്‌സ് അപ്പ് ഷോട്ട് ഫിലിം പ്രദര്‍ശനവും നടന്നു.
Keywords : Kasaragod, Police, Website-inauguration, Technology, Programme.