city-gold-ad-for-blogger

തെരഞ്ഞെടുപ്പ്: ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം, നവംബര്‍ 25ന് മുമ്പായി അയക്കണം

തിരുവനന്തപുരം: (www.kasargodvartha.com 18.11.2020) തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണമെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബുകള്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ (കോളജ് തലം) എന്നിവര്‍ക്കായി തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസി(ആരോഗ്യം)ന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. 

വിഷയം: സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക/സാനിറ്റെസര്‍ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 1250 രൂപ, 1000, 750 രൂപ എന്നിങ്ങനെ യഥാക്രമം ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനം നല്‍കുന്നു. 

തെരഞ്ഞെടുപ്പ്: ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം, നവംബര്‍ 25ന് മുമ്പായി അയക്കണം

കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്ററുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യും. എന്‍ട്രികള്‍ iecthrissur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 25ന് മുമ്പായി പേര്, സ്ഥാപനത്തിന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 8078181002, 9946211528, 9447919179.

Keywords: Thiruvananthapuram, news, Kerala, Top-Headlines, Technology, Competition, election, Digital poster competition for election

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia