യുക്രൈനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണവും; 'വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറാക്കിയത് ഡിഡോസ് അറ്റാക്'
Feb 24, 2022, 18:07 IST
മോസ്‌കോ: (www.kasargodvartha.com 24.02.2022) സായുധ സേനയുടെ ആക്രമണത്തിനൊപ്പം യുക്രൈനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണവും നടന്നതായി റിപോര്‍ട്. പല സര്‍കാര്‍ വെബ്‌സൈറ്റുകളും ഹാക് ചെയ്യപ്പെട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ബാങ്കിംഗ് മേഖലയ്‌ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ തന്നെ യുക്രൈനിലെ പല ബാങ്കുകളുടെയും ചില സര്‍കാര്‍ വെബ്‌സൈറ്റുകളുടെയും പ്രവര്‍ത്തനരഹിതമായിരുന്നു. റഷ്യന്‍ ഹാകര്‍മാര്‍ നടത്തിയ ഡിഡോസ് അറ്റാക്കാണ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്നാണ് അനുമാനം. ഒരു വെബ്‌സൈറ്റിന് താങ്ങാനാവുന്നതിലധികം സര്‍വീസ് റിക്വസ്റ്റുകള്‍ അയച്ച് അതിനെ പ്രവര്‍ത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി.

ഇപ്പോള്‍ നടക്കുന്നത് ഇതിന് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത തരം സൈബര്‍ ആക്രമണമാണെന്നാണ് യുക്രൈന്‍ സര്‍കാര്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെ ആക്രമണം കൂടുതല്‍ കരുത്താര്‍ജിച്ചുവെന്നും തുടര്‍ന്ന് കൂടുതല്‍ വെബ്‌സൈറ്റുകള്‍ ആക്രമിക്കപ്പെട്ടുവെന്നുമാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനി നെറ്റ് ബ്ലോക്‌സ് പറയുന്നത്.
ആക്രമണം നടന്ന് അധികം വൈകാതെ തന്നെ യുക്രൈന്‍ സൈന്യത്തിന്റെയും ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിബിസി ന്യൂസ് റിപോര്‍ട് ചെയ്യുന്നത്. ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ ഹാകര്‍മാരാണെന്ന് യുകെയും, യുഎസും ആരോപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം റഷ്യ നിഷേധിക്കുകയാണ്.
Keywords: Mosco, News, World, Attack, Technology, Ukraine, Top-Headlines, Cyber-attacks bring down many Ukraine websites.