സംസ്ഥാനത്ത് വീണ്ടും റാന്‍സംവെയര്‍ ആക്രമണം; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു
Dec 26, 2017, 16:46 IST
തിരുവനന്തപുരം: (www.kasargodvartha.com 26.12.2017) സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ സംഘത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ലോക വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത റാന്‍സംവെയര്‍ ആക്രമണമാണ് വീണ്ടും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമാക്കി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഹാക്കര്‍മാരുടെ രീതി.
ബാങ്കിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. 23ന് വൈകിട്ടായിരുന്നു ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും ഒരു സന്ദേശം മാത്രമാണു കണ്ടത്. നേരത്തേ വാനാക്രൈ ആക്രമണസമയത്ത് കമ്പ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശത്തിനു സമാനമായിരുന്നു ഇപ്പോള്‍ ലഭിച്ച സന്ദേശവും.
കമ്പ്യൂട്ടറിലെ ഫയലുകള്‍ 'എന്‍ക്രിപ്റ്റ്' ചെയ്തിരിക്കുകയാണെന്നും 'ഡീക്രിപ്റ്റ്' ചെയ്തു കിട്ടണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു വന്നത്. വിര്‍ച്വല്‍ കറന്‍സിസായ ബിറ്റ്‌കോയിന്‍ വഴി പണം നല്‍കണമെന്നാണ് ആവശ്യം. ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ ബാങ്ക് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Technology, Top-Headlines, Kerala, Attack, Computer, Bank, Cyber attack, Hacker, Cyber attack in Kerala.