സ്നാപ് ചാറ്റ് ഇന്ത്യ പോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്ന വിവാദ പരാമര്‍ശം: വിശദീകരണവുമായി സി ഇ ഒ രംഗത്ത്
Apr 19, 2017, 12:44 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 19.04.2017) സ്നാപ്ചാറ്റ് ഇന്ത്യ, സ്പെയിൻ തുടങ്ങിയതുപോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്ന വിവാദ പരാമര്‍ശം മൂലം സൈബര്‍ ആക്രമണത്തിന് വിധേയമായതോടെ വിശദീകരണവുമായി സ്നാപ് ചാറ്റ് സി ഇ ഒ രംഗത്തെത്തി. സി ഇ ഒ ഇന്ത്യക്കാര്‍ക്ക് എതിരെ പരാമര്‍ശമൊന്നും തന്നെ ഉന്നയിച്ചിട്ടില്ലെന്നും ഇന്ത്യയിലെ സ്നാപ് ചാറ്റ് ഉപയോക്താക്കളോട് നന്ദിയാണ് ഉള്ളതെന്നും കമ്പനി അറിയിച്ചു.
സ്നാപ്ചാറ്റ് ഉന്നതർക്ക് വേണ്ടിയുള്ളതാണെന്നും ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നുമുള്ള സി ഇ ഒ ഇവാന് സ്പീഗലിന്റെ വിവാദ പരാമര്‍ശമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ രംഗത്ത് ചര്‍ച്ചാ വിഷയമായതും ചോദ്യം ചെയ്യപ്പെട്ടതും. എന്നാല്‍ തങ്ങളുടെ മുന്‍ ജോലിക്കാരനായ അന്തോണി പോംപ്ലിയാനോ വ്യാജപ്രചാരണം നടത്തുകയാണെന്നാണ് സ്നാപ്ചാറ്റിന്റെ ന്യായീകരണം.
സ്നാപ് ചാറ്റ് എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നും ലോകത്തെവിടെയും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും സി ഇ ഒ കൂട്ടിച്ചേര്‍ത്തു. സ്നാപ് ചാറ്റ് സി ഇ ഒയുടെ വിവാദ പരാമര്‍ശം പുറത്തുവന്നതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ വ്യാപകമായി സ്നാപ് ചാറ്റ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു എന്നു മാത്രമല്ല ആപ്ലിക്കേഷന്റെ പ്ലേസ്റ്റോര്‍ പേജ് മുഴുവന്‍ സി ഇ ഒയ്ക്ക് എതിരായ ഇന്ത്യക്കാരുടെ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Criticized Remarks of CEO of Snapchat: CEO 's Explanation
Keywords: New Delhi, India, Application, World, Comments, Snapchat, Criticised, CEO, Explanations, Poor Countries, Discussion, Cyber, Remarks, Play Store, Page.