city-gold-ad-for-blogger

ആസ്ത്മയ്‌ക്കെതിരേ ഇന്‍ഹലേഷന്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ പുതിയ സിങ്ക്രോബ്രീത് ഉപകരണം

കൊച്ചി:(www.kasargodvartha.com 25/03/2018) ശ്വാസകോശരോഗങ്ങള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ പുതിയ ഇന്‍ഹേലര്‍ ഉപകരണം'സിങ്ക്രോബ്രീത്'വിപണിയിലെത്തി. ഇന്‍ഹേലര്‍ ഉപകരണ നിര്‍മാണത്തില്‍ വിപ്ലവകരമായ പുരോഗതി നടത്തികൊണ്ട് സിപ്ലയാണ് ശ്വാസഗതിക്ക് അനുസൃതമായ ഏറ്റവും ആധുനിക ഇന്‍ഹെയ്‌ലര്‍ സംവിധാനമായസിങ്ക്രോബ്രീത് എന്ന ഉപകരണം അവതരിപ്പിക്കുന്നത്.

രോഗികള്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ശ്വാസകോശരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നതാണ് ഇതിന്റെമെച്ചം.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിപ്ല ലിമിറ്റഡ്‌ഗ്ലോബല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ഡോ.ജയദീപ് ഗോഗ്‌തേയാണ്'സിങ്ക്രോബ്രീത്' അവതരിപ്പിച്ചത്.

ആസ്ത്മയ്‌ക്കെതിരേ ഇന്‍ഹലേഷന്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ പുതിയ സിങ്ക്രോബ്രീത് ഉപകരണം

ആസ്റ്റര്‍മെഡിസിറ്റിയിലെ സീനീയര്‍ കണ്‍സള്‍റ്റന്റ് പള്‍മോനോളജിസ്റ്റ് ഡോ ജേക്കബ് ബേബി, സില്‍വര്‍ലൈന്‍ ഹോസ്പ്പിറ്റലിലെ സീനീയര്‍ കണ്‍സള്‍റ്റന്റ് ഡോ രമേശ് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.അപര്യായ്തവുംരോഗികള്‍ക്ക് അസ്വീകാര്യവുമായ നിലവിലുളള ഇന്‍ഹൈലര്‍ ടെക്‌നിക്കുകളുടെ പരിമിതികളെ മറികടക്കാനാകുന്നതാണ്‌സിങ്ക്രോബ്രീത്. ആസ്ത്മ, സിഒപിഡി പോലെയുള്ള ശ്വാസകോശരോഗങ്ങളെ ഫലപ്രദമായിചികിത്സിക്കുന്നതിന് ശ്വാസകോശത്തിലേയ്്ക്ക് നേരിട്ട് മരുന്നുകള്‍ എത്തിക്കുന്ന രീതിസുപ്രധാനമാണ്.ശ്വാസകോശത്തിലേയ്ക്ക് നേരിട്ട് കുറഞ്ഞ അളവില്‍മരുന്നുകള്‍ നല്കി വേഗത്തിലും ഫലപ്രദമായും പാര്‍ശ്വഫലങ്ങളില്ലാതെയുംചികിത്സിക്കാന്‍ കഴിയുന്നുവെന്നതാണ് ഇന്‍ഹലേഷന്‍ തെറാപ്പിയുടെമെച്ചം.

രോഗാവസ്ഥ കുറയ്ക്കാനും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ഗുരുതരമായ പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനും ജീവിതത്തിന്റെഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഈ ചികിത്സാരീതി സഹായിക്കും. മരുന്നുകള്‍ എന്നതുപോലെതന്നെ ഇവ ശ്വാസകോശത്തിലേയ്ക്ക് നല്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുംവളരെ പ്രധാനപ്പെട്ടതാണ്. പ്രഷറൈസ്ഡ്മീറ്റേഡ്ഡോസ് ഇന്‍ഹെയ്‌ലേഴ്‌സ് (എംഡിഐ), െ്രെഡ പൗഡര്‍ ഇന്‍ഹെയ്‌ലേഴ്‌സ്, നെബുലൈസറുകള്‍ എന്നിവയാണ് നിലവിില്‍ മരുന്നുകള്‍ നേരിട്ട് ശ്വാസകോശത്തിലേയ്ക്ക് നല്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.

ആധുനിക ഇന്‍ഹലേഷന്‍ തെറാപ്പി രോഗം നിയന്ത്രിക്കുന്നതിന് സാധ്യതയുള്ളതാണെങ്കിലും മിക്ക രോഗികള്‍ക്കും ശരിയായ രീതിയില്‍രോഗം നിയന്ത്രിക്കാന്‍ സാധിക്കാറില്ല. നിലവിലുളള ഇന്‍ഹൈലറുകളുടെ സങ്കീര്‍ണതകളെ മറികടക്കാന്‍ ആകുംവിധം രൂപകല്‍പന ചെയ്യതിരിക്കുന്ന ഉപകരണമാണ്‌സിങ്ക്രോബ്രീത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സിങ്ക്രോബ്രീത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാനും രോഗികള്‍ക്ക് പഠിക്കാനും വളരെ എളുപ്പമായിരിക്കും.രോഗികള്‍ക്കും ഇതിന്റെ പ്രവര്‍ത്തനം അനായാസമായി പഠിക്കാനും പ്രാവര്‍ത്തികമാക്കാനും അതിലുപരി ശരിയായ രീതിയില്‍ മരുന്നുകള്‍ ഉപയോഗിക്കാനും സാധിക്കും. വില 560

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Health, Technology, Cipla announces a new respiratory inhaler

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia