city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Oppo India | വിവോയ്ക്ക് പിന്നാലെ ഓപോ ഇന്‍ഡ്യയും കുരുക്കില്‍; 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചെന്ന് ഡിആര്‍ഐ റിപോര്‍ട്

ന്യൂഡെല്‍ഹി: (www.kasargodvartha.com) വിവോ ഇന്‍ഡ്യയ്ക്ക് പിന്നാലെ മറ്റൊരു ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഓപോയും നിയമക്കുരുക്കില്‍. വ്യാജ ഇറക്കുമതി രേഖ കാണിച്ച് 4,389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി (ഡിആര്‍ഐ) ധനമന്ത്രാലയം അറിയിച്ചു. ചൈനീസ് കംപനി മൊബൈല്‍ ബ്രാന്‍ഡുകളായ ഓപോ, വണ്‍ പ്ലസ്, റിയല്‍ മി എന്നിവയാണ് വിപണിയിലെത്തിക്കുന്നത്.
  
Oppo India | വിവോയ്ക്ക് പിന്നാലെ ഓപോ ഇന്‍ഡ്യയും കുരുക്കില്‍; 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചെന്ന് ഡിആര്‍ഐ റിപോര്‍ട്

ഗുവാങ്ഡോംഗ് ഓപോ മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ഓപോ ചൈന) ഉപസ്ഥാപനമായ ഓപോ മൊബൈല്‍സ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിനെ പറ്റിയുള്ള അന്വേഷണത്തില്‍ ഡിആര്‍ഐ ഏകദേശം 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പാണ് കണ്ടെത്തിയത്. രാജ്യത്തുടനീളം മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മാണം, അസംബ്ലി, മൊത്തവ്യാപാരം, വിതരണം എന്നിവ ഓപോ ഇന്‍ഡ്യയ്ക്കുണ്ട്. ഓപോ, വണ്‍ പ്ലസ്, റിയല്‍ മി (Oppo, OnePlus, Realme) എന്നിവയുള്‍പെടെ വിവിധ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

അന്വേഷണത്തിനിടെ, ഓപോ ഇന്‍ഡ്യയുടെ ഓഫീസുകളിലും പ്രധാന മാനജ്മെന്റ് ജീവനക്കാരുടെ വസതികളിലും ഡിആര്‍ഐ നടത്തിയ പരിശോധനയില്‍, കുറ്റകരമായ തെളിവുകള്‍ കണ്ടെടുത്തു. മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിനായി കംപനി ഇറക്കുമതി ചെയ്ത ചില വസ്തുക്കളുടെ വിവരണത്തില്‍ വ്യാജ രേഖകളുണ്ടാക്കിയതായി സൂചിപ്പിക്കുന്നു. 'ഇതിലൂടെ 2,981 കോടി രൂപയുടെ നികുതി ഇളവ് ആനുകൂല്യങ്ങള്‍ ഓപോ ഇന്‍ഡ്യ നിയമവിരുദ്ധമായി നേടിയെടുത്തു. ഓപോ ഇന്‍ഡ്യയുടെ മുതിര്‍ന്ന മാനജ്‌മെന്റ് ജീവനക്കാരെയും ഗാര്‍ഹിക വിതരണക്കാരെയും ചോദ്യം ചെയ്തു, ഇറക്കുമതി സമയത്ത് കസ്റ്റംസ് അധികാരികളുടെ മുമ്പാകെ തെറ്റായ രേഖകള്‍ സമര്‍പിച്ചെന്ന് ജീവനക്കാര്‍ സമ്മതിച്ചു', മന്ത്രാലയം പറഞ്ഞു.

പ്രൊപ്രൈറ്ററി ടെക്നോളജി/ബ്രാന്‍ഡ്/ഐപിആര്‍ ലൈസന്‍സ് മുതലായവയുടെ ഉപയോഗത്തിന് പകരമായി ചൈന ആസ്ഥാനമായുള്ള വിവിധ ബഹുരാഷ്ട്ര കംപനികള്‍ക്ക് 'റോയല്‍റ്റി', 'ലൈസന്‍സ് ഫീ' എന്നിവ അടയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഓപോ ഇന്‍ഡ്യ അയച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, ഓപോ ഇന്‍ഡ്യ നല്‍കിയ 'റോയല്‍റ്റി', 'ലൈസന്‍സ് ഫീ' എന്നിവ അവര്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഇടപാട് വിലയില്‍ ചേര്‍ക്കുന്നില്ല. ഇതിലൂടെ ഓപോ ഇന്‍ഡ്യ 1,408 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ഭാഗിക ഡിഫറന്‍ഷ്യല്‍ കസ്റ്റംസ് നികുതിയായി 450 കോടി രൂപ കംപനി സ്വമേധയാ നിക്ഷേപിച്ചു. 'അന്വേഷണം പൂര്‍ത്തിയായ ശേഷം, 4,389 കോടി രൂപ കസ്റ്റംസ് ഡ്യൂടി ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഓപോ ഇന്‍ഡ്യയ്ക്കും ജീവനക്കാര്‍ക്കും ഓപോ ചൈനയ്ക്കും എതിരെ ഉചിതമായ പിഴ ചുമത്താനും നോടീസ് നിര്‍ദേശിക്കുന്നു. ' മന്ത്രാലയം പറഞ്ഞു. ജൂലൈ എട്ടിനാണ് കാരണം കാണിക്കല്‍ നോടീസ് നല്‍കിയത്.

Keywords:  New Delhi, India, News, Top-Headlines, Mobile Phone, Technology, Tax, Income Tax Raid, Chinese subsidiary Oppo India evaded Rs 4,389 crore customs duty: DRI report.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia