റോക്കറ്റ് വിക്ഷേപണം കപ്പലില്‍നിന്ന് വിജയകരമായി നടത്തി ചൈന; 2030 ഓടെ ലോകത്തെ ബഹിരാകാശ ശക്തിയായി മാറുക ലക്ഷ്യം
Jun 5, 2019, 16:43 IST
ബെയ്ജിങ്: (www.kasargodvartha.com 05.06.2019) റോക്കറ്റ് വിക്ഷേപണം കപ്പലില്‍നിന്ന് വിജയകരമായി നടത്തി ചൈന. മഞ്ഞക്കടലില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ലോങ് മാര്‍ച്ച് 11 റോക്കറ്റ് വിക്ഷേപിച്ചത്. ചൈനീസ് മാധ്യമങ്ങളായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന ടെക്‌നോളജി കമ്പനിയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇവയില്‍ രണ്ടെണ്ണം. സമുദ്രോപരിതലത്തിലെ കാറ്റിനെ നിരീക്ഷിക്കാനും ചുഴലിക്കൊടുങ്കാറ്റ് സാധ്യത കണ്ടെത്താനുള്ള ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശ പദ്ധതികള്‍ക്ക് ചൈന ഇപ്പോഴായി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. 2030 ഓടെ ലോകത്തെ ബഹിരാകാശ ശക്തിയായി മാറുകയെന്നതാണ് ചൈനയുടെ ലക്ഷ്യം.
JUST IN: The Long March-11 carrier rocket, carrying two experimental technology satellites and five commercial satellites, successfully launched from the Yellow Sea at 12:06 pm on Wed local time, marking the first sea-based space launch in China pic.twitter.com/tluQUjcokZ— People's Daily, China (@PDChina) June 5, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: China, World, news, Technology, China Launches Rocket From Ship At Sea For First Time