ഹാക്കത്തോണ്‍ മത്സരം: ചെന്നൈ വിദ്യാര്‍ത്ഥികള്‍ ചാമ്പ്യന്മാര്‍
Aug 4, 2017, 16:53 IST
കൊച്ചി: (www.kasargodvartha.com 04.08.2017) കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സംഘടിപ്പിച്ച ഹാക്കത്തോണ്‍ മത്സരത്തില്‍ ചെന്നൈയില്‍ നിന്നുള്ള നാലംഗ കോളജ് വിദ്യാര്‍ത്ഥി സംഘം വിജയികളായി. ഇവര്‍ക്ക് അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ തങ്ങളുടെ ആശയം വികസിപ്പിക്കാനുള്ള അവസരം ലഭിക്കും. ചെന്നൈ ശിവസുബ്രഹ്മണ്യ നാടാര്‍ എന്‍ജിനീയറിംഗ് കോളജിലെ റിത്വിന്‍ ശിവ, ശ്രീചരണ്‍ രവി, ആദിത്യ ജെ, വെങ്കിടേഷ് എസ് എന്നിവരാണ് വിജയികളായത്. കമ്പനികളുടെയും ജോലിക്കാരുടെയും ഉത്പാദനക്ഷമത വിശകലനം ചെയ്യുന്നതിനുള്ള ഫാന്റം എന്ന സോഫ്റ്റ് വെയറാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. വാണിജ്യോത്പാദനത്തിനായി കൃത്രിമ ബുദ്ധിശക്തിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണിത്.
ഏഞ്ചല്‍ഹാക്കിന്റെ സഹകരണത്തോടെയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നുള്ള 150 കമ്പ്യൂട്ടര്‍ വിദഗ്ധരാണ് മത്സരത്തില്‍ പങ്കെടുത്തത്. 48 മണിക്കൂര്‍ നിറുത്താതെയുള്ള പരിശ്രമത്തിനൊടുവില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും അതിന് വാണിജ്യരൂപം നല്‍കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ആഗോളതലത്തിലുള്ള നിക്ഷേപകരുടെ മുന്നില്‍ തങ്ങളുടെ ഉത്പന്നം അവതരിപ്പിക്കാനുള്ള അവസരവും വിജയികള്‍ക്കു ലഭിക്കും.
ഗ്ലോബല്‍ ഹാക്കത്തോണ്‍ എന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ വര്‍ഷവും മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മത്സരങ്ങളുടെ എണ്ണം 11 ല്‍ നിന്ന് 60 ആയി. ഇന്ന് ഏറ്റവും വലിയ ഹാക്കത്തോണായി തങ്ങള്‍ വളര്‍ന്നു കഴിഞ്ഞെന്ന് ഏഞ്ചല്‍ ഹാക്ക് അമ്പാസിഡറും സ്റ്റാര്‍ട്ട് അപ് മിഷന്‍ ഫെലോയുമായ നാസിഫ് എന്‍ എം പറഞ്ഞു. ഒരു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ അതിന്റെ മാതൃകയോ ഉണ്ടാക്കാനാണ് മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടതെന്ന് നാസിഫ് പറഞ്ഞു. സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കുന്ന സമ്മാനം കൂടാതെ, ആമസോണ്‍ വെബ് സര്‍വീസ്, ഐ ബി എം എന്നിവയില്‍ നിന്നുള്ള അംഗീകാരവും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പ്യൂട്ടര്‍ കോഡിംഗ് മേഖലയിലെ മികച്ചവരും മികച്ചവരാകാന്‍ ആഗ്രഹിക്കുന്നവരും രണ്ട് ദിവസം ഒരു കൂരയ്ക്ക് കീഴില്‍ കഴിഞ്ഞു. വിവിധ പരിപാടികളിലും വിജ്ഞാന പ്രദമായ സെഷനുകളിലും പങ്കെടുക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. കളികളും മത്സരങ്ങളുമെല്ലാമായാണ് രണ്ട് ദിവസം കടന്നു പോയതെന്ന് ഏയ്ഞ്ജല്‍ ഹാക്ക് ഏഷ്യ പസഫിക്കിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് രതീഷ് നാരായണന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Technology, Top-Headlines, News, Competition, Chennai college students win global hackathon hosted by Kerala Startup Mission.