Boarding Point | റെയിൽവേ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തോ? പുറപ്പെടുന്ന സ്റ്റേഷൻ വീട്ടിലിരുന്ന് മാറ്റാം!
● വെബ്സൈറ്റായ (https://www(dot)operations(dot)irctc(dot)co(dot)in/ctcan/SystemTktCanLogin(dot)jsf) സന്ദർശിക്കുക.
● ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കുകയുള്ളു.
● ഒരിക്കൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റിയാൽ, പഴയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കില്ല.
ന്യൂഡൽഹി: (KasargodVartha) കൗണ്ടറിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുത്തവർക്ക് ബോർഡിംഗ് സ്റ്റേഷൻ വീട്ടിലിരുന്ന് തന്നെ മാറ്റാൻ സാധിക്കും. ഇതിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകളിൽ പോവേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം. ഓൺലൈനായി ബോർഡിംഗ് സ്റ്റേഷൻ എങ്ങനെ മാറ്റാമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും താഴെക്കൊടുക്കുന്നു.
ഓൺലൈനിൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റുന്ന വിധം
ആദ്യം വെബ്സൈറ്റായ (https://www(dot)operations(dot)irctc(dot)co(dot)in/ctcan/SystemTktCanLogin(dot)jsf) സന്ദർശിക്കുക. അതിൽ 'Transaction Type' എന്നതിൽ ക്ലിക്ക് ചെയ്ത് 'Boarding Point Change' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. PNR നമ്പറും ട്രെയിൻ നമ്പറും കാപ്ചയോടൊപ്പം നൽകുക. തുടർന്ന്, നിയമങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കിയെന്ന് ഉറപ്പാക്കാൻ ചെക്ക് ബോക്സിൽ ടിക്ക് ചെയ്യുക.
ശേഷം സബ്മിറ്റ് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ ടി പി ലഭിക്കും. ആ ഒ ടി പി നൽകി വീണ്ടും സബ്മിറ്റ് ചെയ്യുക. അപ്പോൾ സ്ക്രീനിൽ പി എൻ ആർ വിവരങ്ങൾ കാണാം. അവിടെ നിന്ന് ബോർഡിംഗ് പോയിന്റ് ലിസ്റ്റിൽ നിന്ന് പുതിയ സ്റ്റേഷൻ തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുക. ഇത്രയും ആകുമ്പോൾ ടിക്കറ്റിൽ പുതിയ ബോർഡിംഗ് പോയിന്റ് അപ്ഡേറ്റ് ആകും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കുകയുള്ളു. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റിയാൽ സാധാരണ സാഹചര്യങ്ങളിൽ റീഫണ്ട് ലഭിക്കില്ല. എന്നിരുന്നാലും, ട്രെയിൻ കാൻസൽ ആവുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ റീഫണ്ട് നിയമങ്ങൾ ബാധകമാണ്.
ഒരിക്കൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റിയാൽ, പഴയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കില്ല. അവിടെ നിന്ന് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവും. സീറ്റ് കൺഫേം ആകാത്ത ടിക്കറ്റുകൾക്ക് ഓൺലൈനായി ബോർഡിംഗ് പോയിന്റ് മാറ്റാൻ കഴിയില്ല. അതിന് അടുത്തുള്ള റെയിൽവേ കൗണ്ടറിൽ പോകേണ്ടി വരും.
#BoardingStationChange #IRCTC #RailwayNews #TicketModification #OnlineServices #TrainNews