BSNL | 4 G യെ പോലെ ആവില്ല, ബി എസ് എന്‍ എല്‍ 5ജി അടുത്തവര്‍ഷം തന്നെയെത്തുമെന്ന് കേന്ദ്രമന്ത്രി
Aug 3, 2022, 17:00 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) തിങ്കളാഴ്ച സമാപിച്ച 5ജി ലേലത്തില്‍ റിലയന്‍സ് ജിയോ ഉള്‍പെടെയുള്ള ടെലികോം സേവനദാതാക്കള്‍ പങ്കെടുത്തിരുന്നു. ലേലത്തില്‍ മുന്നില്‍ 88,078 കോടി രൂപ ചിലവാക്കി 24740 മെഗാഹെര്‍ട്സ് സ്വന്തമാക്കിയ റിലയന്‍സ് ജിയോയാണ്. തൊട്ടുപിന്നില്‍ 43084 കോടി രൂപ ചിലവാക്കി 19897.8 മെഗാഹെര്‍ട്സ് സ്പെക്ട്രം വാങ്ങി എയര്‍ടെലും 3300 മെഗാഹെര്‍ട്സ് സ്പെക്ട്രം സ്വന്തമാക്കി വോഡഫോണ്‍ ഐഡിയയും ഉണ്ട്.
ഒക്ടോബര്‍ മാസത്തോടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ കംപനികള്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. ഇനിയും 4ജി സേവനങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കിലും 2023-ല്‍ തന്നെ സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL) 2023 ല്‍ 5ജി കണക്റ്റിവിറ്റി ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
സെന്റര്‍ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സ് അതിന് വേണ്ട നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ കോര്‍ നെറ്റ് വര്‍ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ആഗസ്തില്‍ അത് തയാറാവും. ഈ വര്‍ഷം ഡിസംബറില്‍ അതിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം തന്നെ ബിഎസ്എന്‍എലിന് 5ജി വിന്യസിക്കാന്‍ സാധിക്കുമെന്നും ഇ ടി ടെലികോമിനോട് മന്ത്രി പറഞ്ഞു. ബിഎസ്എന്‍എലിന്റെ നിലവിലെ നെറ്റ് വര്‍ക് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ചിലവുകള്‍ സംബന്ധിച്ച് ടാറ്റ കണ്‍സല്‍ടന്‍സി സര്‍വിസസുമായി ബി എസ് എന്‍ എല്‍ ചര്‍ചകള്‍ നടത്തിയിട്ടുണ്ട്.
6000 സ്ഥലങ്ങളിലായി വാണിജ്യാടിസ്ഥാനത്തില്‍ 4ജി നെറ്റ് വര്‍ക് വിന്യസിക്കാന്‍ ബിഎസ്എന്‍എല്‍ 550 കോടി രൂപയുടെ കരാറാണ് ടിസിഎസുമായി ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഇത് ആദ്യമായല്ല ബിഎസ്എന്‍എല്‍ 5ജി സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത വരുന്നത്. കഴിഞ്ഞ മെയില്‍ നിലവിലുള്ള 4ജി കോര്‍ നെറ്റ് വര്‍ക് പ്രയോജനപ്പെടുത്തിക്കൊണ്ട് തന്നെ ബിഎസ്എന്‍എലിന് 5ജി നെറ്റ് വര്‍ക് ആരംഭിക്കാനാവും എന്ന തരത്തില്‍ റിപോര്‍ടുകളുണ്ടായിരുന്നു. അതിന് നോണ്‍ സ്റ്റാന്റ് എലോണ്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടി വരും.
നിലവില്‍ 5ജിയ്ക്ക് വേണ്ടി സ്റ്റാന്റ് എലോണ്‍ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. എസ് എ ഇന്‍ഫ്രാസ്ട്രക്ചറില്‍ കൂടൂതല്‍ വേഗവും മെച്ചപ്പെട്ട കണക്ഷനും ലഭിക്കുമ്പോള്‍ എന്‍എസ്എ നെറ്റ് വര്‍ക് വിന്യസിക്കാനുള്ള ചിലവ് കുറവാണ്.
അതേസമയം 4ജി നെറ്റ് വര്‍കും താമസിയാതെ തന്നെ ബിഎസ്എന്‍എല്‍ ആരംഭിക്കുമെന്നാണ് പുതിയ റിപോര്‍ടുകള്‍. ഇടി ടെലികോം തന്നെ നല്‍കിയ റിപോര്‍ടില്‍ 2023 ല്‍ തന്നെയാകും ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കുക എന്ന് പറയുന്നുണ്ട്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ സന്ദേശം അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജി ആരംഭിക്കാന്‍ പോവുകയാണെന്നും സന്ദേശത്തില്‍ അറിയിക്കുന്നുണ്ട്.
Keywords: BSNL to start rolling out 5G connectivity in 2023 - BGR India, New Delhi, News, Technology, Business, BSNL, Top-Headlines, National.