ചൂട് കൂടുകയല്ലേ, 100 പുതിയ എയര്‍കണ്ടീഷണറുകളുമായി ബ്ലൂസ്റ്റാര്‍
Mar 21, 2018, 13:00 IST
കൊച്ചി:(www.kasargodvartha.com 21/03/2018) എയര്‍ കണ്ടീഷനിങ്ങ്, റെഫ്രിജറേഷന്‍ മേഖലയിലെ പ്രമുഖരായ ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് ഉയര്‍ന്ന ഊര്‍ജ്ജ ക്ഷമതയുള്ള 40 ഇന്‍വേര്‍ട്ടര്‍ സ്പ്‌ളിറ്റ് എയര്‍ കണ്ടീഷണറുകള്‍ ഉള്‍പ്പെടെ 100 പുതിയ എയര്‍കണ്ടീഷണറുകള്‍ അസാധാരണ ആനുകൂല്യങ്ങളോടെ ബ്ലൂസ്റ്റാര്‍ വിപണിയിലിറക്കി. അധികമായി 30ശതമാനം കൂളിങ്ങ് ശേഷിയാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റര്‍ ടെമ്പറേച്ചര്‍ പുള്‍ഡൗണ്‍, എക്‌സ്ട്രാ എനര്‍ജി സേവിങ്ങ്, 0.1 ഡിഗ്രി സെല്‍ഷ്യസ്, 0.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ പ്രിസൈസ് ടെമ്പറേച്ചര്‍ സെറ്റിങ്ങ് എന്നിവയാണ് സവിശേഷതകള്‍.
രൂപകല്‍പനയില്‍ മികച്ച് നില്‍ക്കുന്ന സ്മാര്‍ട്ട് ഇന്‍വേര്‍ട്ടര്‍ സ്പ്‌ളിറ്റ് എയര്‍ കണ്ടീഷണറുകള്‍ 2 എനര്‍ജി എഫിഷ്യന്‍സി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 75 വര്‍ഷം പിന്നിടുന്ന ബ്ലൂസ്റ്റാര്‍ റെസിഡന്‍ഷ്യല്‍ മേഖലയില്‍ എയര്‍ കണ്ടീഷണറുകളുമായി രംഗപ്രവേശനം ചെയ്തത് 2011 ലാണ്. ഇപ്പോള്‍ മാര്‍ക്കറ്റ് ഷെയര്‍ 11.5 ശതമാനത്തിലെത്തി നില്‍ക്കുുന്നു. തീവ്രമായ കാലാവസ്ഥ സാഹചര്യങ്ങളുള്ള നഗരങ്ങള്‍ക്ക് വേണ്ടി ഹോട്ട് ആന്‍ഡ്കൂള്‍ ഇന്‍വേര്‍ട്ടറുകളോടെ ഇന്‍വേര്‍ട്ടര്‍ സ്പ്‌ളിറ്റ് എ.സികളാണ് വിപണിയിലിറക്കിയിരിക്കുന്നത്.
വേനല്‍ക്കാലത്ത് തണുപ്പും തണുപ്പ്കാലത്ത് ചൂടും പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഇവയ്ക്കുള്ളത്. 5സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ സ്പ്‌ളിറ്റ് എ.സികളുടെ മൂന്നു മോഡലുകള്‍ക്ക് സ്മാര്‍ട്ട് വൈ.ഫൈ സൗകര്യം ഉള്ളതും സവിശേഷതയാണ്. നവീനമായ ശീതികരണ സാങ്കേതിക വിദ്യയോടെ മികവുറ്റ രീതിയില്‍ കുളിര്‍മ പകരാന്‍ അവയ്ക്ക് കഴിയും.0.1 ഡിഗ്രി സെല്‍ഷ്യസ്, 0.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ സൂക്ഷ്മമായി താപനില ക്രമീകരിക്കാനാവും. കൂടാതെ ഡ്യൂവല്‍ റോട്ടര്‍ സാങ്കേതിക വിദ്യപ്രയോഗിച്ചിട്ടുള്ളതിനാല്‍ വേഗത്തില്‍ കൂളിങ്ങ് ലഭിക്കുന്നു.
ദീര്‍ഘകാല ഉപേയാഗത്തിന് സാധിക്കുന്നതോടൊപ്പം പ്രവര്‍ത്തനം സുഗമമാക്കുന്നു. . ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ സ്പ്‌ളിറ്റ് എയര്‍ കണ്ടീഷണറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 160 വോള്‍ട്ടേജ് മുതല്‍ 270 വോള്‍ടേജ് വരെയുള്ള റേഞ്ചില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ തക്കവിധത്തിലാണ്. അതിനാല്‍ വേറെ വോള്‍ട്ടേജ് സ്റ്റെബിലൈസറിന്റെ ആവശ്യമില്ല. നിലവില്‍ രാജ്യത്ത് 150 എക്‌സ്‌ക്ലൂസീവ് പ്രോഡക്ട് സ്റ്റോറുകളാണ് ബ്ലൂ സ്റ്റാറിനുള്ളത്. നടപ്പ് ധനകാര്യ വര്‍ഷത്തില്‍ അത് 200 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് ജോയന്റ് മാനേജിങ് ഡയറക്ടര്‍ ബി.ത്യാഗരാജന്‍ പറഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Business, Technology, Blue star launches 100 new air conditioners