6.39 ഇഞ്ച് ഡിസ്‌പ്ലേ, 6 ജിബി റാം, 128 ജിബി റോം, ഫോണ്‍ ചൂടാകുന്നത് തടയാന്‍ ലിക്വിഡ് കൂളിംഗ് സംവിധാനവും; ബ്ലാക്ക് ഷാര്‍ക്ക് 2 ഇന്ത്യന്‍ വിപണിയില്‍
May 26, 2019, 13:33 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 26.05.2019) പുതിയ ഫീച്ചറുകളുമായി ബ്ലാക്ക് ഷാര്‍ക്ക് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഈ മാസം 27ന് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. 6.39 ഇഞ്ച് ഡിസ്‌പ്ലേ, 6 ജിബി റാം, 128 ജിബി റോം, ഫോണ്‍ ചൂടാകുന്നത് തടയാന്‍ ലിക്വിഡ് കൂളിംഗ് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്.
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക് ഷാര്‍ക്ക് ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ബ്ലാക്ക് ഷാര്‍ക്കിന്റെ പുതിയ വരവ്. ഗെയിമുകളില്‍ മികച്ച ആസ്വാദ്യത ലഭിക്കുന്നതിനായി മര്‍ദം ചെലുത്തുന്നതിനനുസരിച്ച് പ്രതികരിക്കുന്ന ഡിസ്‌പ്ലെ ആണുള്ളതെന്ന് കമ്പനി അറിയിച്ചു.
സ്‌നാപ് ഡ്രാഗണ്‍ 855 പ്രോസസര്‍, 128 ജിബി സ്റ്റോറേജ് (12 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റുകൂടിയുണ്ട്), 4000 എം എ എച്ച് ബാറ്ററി, 48 എംപിയുടെയും 12 എംപിയുടെയും പിന്‍ ക്യാമറകള്‍, 20 എംപിയുടെ മുന്‍ ക്യാമറ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Delhi, National, news, Technology, Business, Mobile Phone, Black Shark 2 launching in India on May 27