city-gold-ad-for-blogger

9 തവണ മൊബൈല്‍ ഫോൺ മാറ്റിയിട്ടും തനിയെ റീസെറ്റ് ആകുന്നുവെന്ന് പരാതി; സൈബർ സെല്ലിനും പിടികൊടുക്കാതെ തട്ടിപ്പ്, യുപിഐ വഴി അധ്യാപികയ്ക്ക് നഷ്ടമായത് 2.5 ലക്ഷം

9 phones changed, ₹2.5 lakh lost: Bathery teacher falls victim to mysterious cyber fraud via UPI
Representational Image Generated by Meta AI

● ബത്തേരി മലങ്കര പുതിയപറമ്പിൽ സൗമ്യ എന്ന സ്കൂൾ അധ്യാപികയ്ക്കാണ് ദുരനുഭവം
● 2022-ൽ ഏതോ ഗെയിമിങ് ആപ്പിലേക്ക് 4,000 രൂപ പോയതോടെയാണ് സൈബർ തട്ടിപ്പ് ആരംഭിച്ചത്
● 2024 ഓഗസ്റ്റിൽ 8,864 രൂപയും മേയ് 11-ന് മകളുടെ അക്കൗണ്ടിൽ നിന്ന് 13,000 രൂപയും നഷ്ടമായി
● സൈബർ സെൽ നിർദേശപ്രകാരം സൗമ്യയുടെ ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം മരവിപ്പിച്ചു
● ബയോമെട്രിക് മരവിപ്പിച്ചതോടെ കുടുംബത്തിന് റേഷൻ വാങ്ങാൻ കഴിയാത്ത ദുരിതാവസ്ഥയിലാണ്

ബത്തേരി: (KasargodVartha) ബാങ്ക് അക്കൗണ്ടിലെ പണം യുപിഐ ആപ്പ് വഴി സ്ഥിരമായി നഷ്ടപ്പെടുന്നുവെന്നും മൊബൈൽ ഫോൺ ഇടയ്ക്കിടെ തനിയെ റീസെറ്റ് ആകുന്നുവെന്നുമുള്ള പരാതിയുമായി അധ്യാപിക രംഗത്ത്. വയനാട് ബത്തേരി മലങ്കര പുതിയപറമ്പിൽ സൗമ്യ (37) എന്ന സ്വകാര്യ സ്കൂൾ അധ്യാപികയാണ് സൈബർ തട്ടിപ്പിനിരയായി പ്രതിസന്ധിയിലായിരിക്കുന്നത്. ഓൺലൈൻ ഇടപാടുകൾ നടത്താനോ ബയോമെട്രിക് സൗകര്യം ഉപയോഗിക്കാനോ കഴിയാത്തതിനാൽ റേഷനരി പോലും വാങ്ങാനാകാതെ ഇവർ ദുരിതത്തിലായി. സൈബർ സെല്ലിലും പോലീസിലും പലതവണ പരാതിപ്പെട്ടിട്ടും ഇവരുടെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

2.5 ലക്ഷം രൂപയുടെ നഷ്ടം

2022 മുതൽ ഇതുവരെ 2.5 ലക്ഷത്തോളം രൂപയാണ് പലപ്പോഴായി നഷ്ടമായത്. ഇതിനിടെ, 9 തവണ ഫോണും പല തവണ സിം കാർഡും ബാങ്ക് അക്കൗണ്ടും മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മകളുടെ പേരിൽ സിം എടുത്തിട്ടും സൈബർ ആക്രമണം തുടർന്നുവെന്നു സൗമ്യ പറയുന്നു. 2022-ലാണ് യുപിഐ വഴി ആദ്യമായി ഇവരുടെ പണം നഷ്ടപ്പെട്ടത്. അന്ന് ഏതോ ഗെയിമിങ് ആപ്പിലേക്ക് 4,000 രൂപയാണ് പോയത്. പിന്നീട് പലതവണയായി ചെറിയ തുകകൾ നഷ്ടമായി.

2024 ഓഗസ്റ്റ് 7 മുതൽ 11 വരെയായി 8,864 രൂപ മറ്റൊരു അക്കൗണ്ടിലേക്കു തനിയെ ട്രാൻസ്ഫറായി. ബാങ്കിൽ പരാതിപ്പെട്ടെങ്കിലും യുപിഐ ആപ്പ് വഴി പണം നഷ്ടമായതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചതെന്നാണ് വിവരം. ഇതിന് തൊട്ടടുത്ത ദിവസം ഫോൺ തനിയെ ഫാക്ടറി റീസെറ്റ് ആയി. ഫോണും സിം കാർഡും ബാങ്ക് അക്കൗണ്ടും പലതവണ മാറ്റിയെങ്കിലും പണം നഷ്ടമാകുന്നത് തുടർന്നു. ഇ-മെയിൽ ഐഡിയും പാസ്‌വേഡും 9 തവണ മാറ്റി. പല സൈബർ വിദഗ്ധരെയും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും സൗമ്യ വ്യക്തമാക്കുന്നു.

റേഷനരി പോലും വാങ്ങാനാകാതെ കുടുംബം

സ്വന്തം പേരിൽ മൊബൈൽ ഫോണും സിം കാർഡും ഉപയോഗിക്കേണ്ടെന്ന് സൈബർ സെല്ലിൽനിന്ന് ഉദ്യോഗസ്ഥർ ഇവരെ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഇവരുടെ ബയോമെട്രിക് സംവിധാനം സൈബർ സെൽ അധികൃതർ താൽക്കാലികമായി നിർജീവമാക്കി. ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം മരവിപ്പിച്ചതോടെ റേഷൻ കടകളിൽ നിന്നുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. സൈബർ പോലീസിനു നിരീക്ഷിക്കാനാകുന്ന വിധത്തിലുള്ള പുതിയ വാട്സ്ആപ്പ് പ്രൊഫൈലും ഇ-മെയിൽ ഐഡിയും ഉദ്യോഗസ്ഥർ ഇവർക്ക് നൽകി. ഇതിനിടെ ഇവരുടെ മകളുടെ ഫോണും സമാനമായ രീതിയിൽ റീസെറ്റ് ആയി.

കഴിഞ്ഞ മേയ് 11-ന് ഭർത്താവ് അദ്ദേഹത്തിൻ്റെ സുഹൃത്തു വഴി 15,000 രൂപ മകളുടെ അക്കൗണ്ടിലേക്കിട്ടു. അതിൽ നിന്നു വീട്ടുവാടക നൽകാനായി 2,000 രൂപ അന്നു തന്നെ എടുത്തു. എന്നാൽ ബാക്കിയുള്ള 13,000 രൂപ അക്കൗണ്ടിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകളെല്ലാം പലതവണ മാറേണ്ടി വന്നതോടെ നേരത്തെ എടുത്ത വായ്പകളുടെ തിരിച്ചടവു മുടങ്ങിയതായും സൗമ്യ പറയുന്നു.

സൈബർ ക്രൈം സംബന്ധിച്ച ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Teacher loses Rs 2.5 lakhs as phone resets and UPI gets hacked in Bathery.

#CyberCrimeKerala #WayanadNews #UPIFraud #PhoneHacked #CyberSecurity #KeralaPolice #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Swathi Malavika
Swathi Malavika

48 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia