city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എപ്പോൾ മരിക്കും? ഈ നിര്‍മിതബുദ്ധി പ്രവചിക്കും!

(www.kasargodvartha.com 29.03.2019) മരണം പ്രവചിക്കാനും നിര്‍മിതബുദ്ധി. ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ ഗവേഷരാണ് നിര്‍മിതബുദ്ധ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്. ഗുരുതര അസുഖമുള്ള മധ്യവയസ്‌കരുടെ മരണം പ്രവചിക്കാന്‍ 'റാന്‍ഡം ഫോറസ്റ്റ്', 'ഡീപ് ലേണിംഗ്' എന്നിങ്ങനെ പേരിട്ടിരിക്കുന്ന നിര്‍മിതബുദ്ധിക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഓരോരുത്തരുടെയും ചികിത്സാസംബന്ധിയും ഡെമോഗ്രാഫിക്, ബയോമെട്രിക്, ജീവിതശൈലീഘടകങ്ങളും പരിഗണിച്ചാണ് നിര്‍മിതബുദ്ധി 'മരണം' പ്രവചിക്കുക. ഇതിനാല്‍ നിര്‍മിതബുദ്ധി മെഷീന്‍ ലേണിംഗ് മാതൃകകളുടെ പ്രവചനം കൃത്യമായിരിക്കുമെന്നും വിദഗ്ദ്ധരായ മനുഷ്യര്‍ വികസിപ്പിച്ചെടുത്ത നിലവിലെ സംവിധാനത്തെക്കാള്‍ മെച്ചപ്പെട്ടതാണിതെന്നും ഗവേഷകര്‍ പറയുന്നു.

ഒരാള്‍ ഒരുദിവസം കഴിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവയുടെപോലും കണക്കുകള്‍ ശേഖരിച്ച് നിര്‍മിത ബുദ്ധി വിശകലനം ചെയ്യുമെന്നും 40നും 69നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരിലാണ് ഇത്തരത്തിലുള്ള പഠനം നടത്തിയതെന്നും സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീഫന്‍ വെങ് അറിയിച്ചു.

എപ്പോൾ മരിക്കും? ഈ നിര്‍മിതബുദ്ധി പ്രവചിക്കും!


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, World, Top-Headlines, Technology, Death, Artificial intelligence can predict premature death, study finds
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia